Anveshifilm
Movie

നാഗ ചൈതന്യയുമൊത്ത് താമസിച്ചിരുന്ന വീട് തിരികെ വാങ്ങി സാമന്ത

വിവാഹശേഷം നാഗ ചൈതന്യയുമൊത്ത് താമസിച്ചിരുന്ന വീട് തിരികെ വാങ്ങി നടി സാമന്ത . തമിഴ് നടന്‍ മുരളി മോഹനാണ് ഇക്കാര്യം അറിയിച്ചത്. നാഗ ചൈതന്യ ജീവനാശം എന്ന നിലയില്‍ വീട് സാമന്തയ്ക്ക് നല്‍കിയെന്ന അഭ്യൂഹങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു നടന്‍.

വീടും സ്ഥലവും കണ്ടപ്പോള്‍ അതില്‍ ഒരു വീട് സ്വന്തമാക്കാന്‍ നാഗ ചൈതന്യയ്ക്ക് ആഗ്രഹം തോന്നി. പിന്നാലെ തന്നെ സമീപിച്ച് വീട് വാങ്ങുകയായിരുന്നെന്ന് മുരളി മോഹന്‍ പറഞ്ഞു. പിന്നീട് ഈ വീട് വിറ്റ് ഇരുവരും മറ്റൊരു വീട് വാങ്ങി. എന്നാല്‍ പിരിഞ്ഞതിന് ശേഷം സാമന്ത തന്നെ സമീപിച്ച് വീട് തിരികെ നല്‍കണമെന്ന ആഗ്രഹം അറിയിക്കുകയായിരുന്നു.

ഇരുവരും നല്ല ജോഡികളായിരുന്നു. അവര്‍ വഴക്കിടുന്നത് ഇതുവരെ കണ്ടിട്ടില്ല. ഉച്ചത്തില്‍ പാട്ട് വയ്ക്കുകയോ സുഹൃത്തുക്കളെ വീട്ടില്‍ കൊണ്ടുവന്ന് പാര്‍ട്ടി നടത്തുകയോ ചെയ്യാറില്ല. വളരെശാന്ത സ്വഭാവക്കാരായിരുന്നു ഇരുവരുമെന്നും നടന്‍ പറഞ്ഞു

Related posts

ഉയിർപ്പ്’; ടൈറ്റിൽ ലുക്ക് പോസ്റ്റർ റിലീസ് ചെയ്‌തു.

Demo Infynith
1 year ago

ആനക്കൊമ്പ് കൈവശം വച്ച കേസിൽ  മോഹൻലാൽ ഉൾപ്പടെയുള്ളവർ നേരിട്ട്  ഹാജരാകണമെന്ന് പെരുമ്പാവൂർ മജിസ്‌ട്രേറ്റ് കോടതി

Demo Infynith
1 year ago

ഗോവിന്ദ് പദ്മസൂര്യയും ഗോപിക അനിലും വിവാഹിതരായി

Demo Infynith
11 months ago
Exit mobile version