Anveshifilm
Movie, Review, Style, Talk, Uncategorized

രമേഷ് പിഷാരടിയുടെ നോ വേ ഔട്ട് ഒടിടിയിലേക്കെത്തുന്നു; ഡിജിറ്റൽ അവകാശം രണ്ട് പ്ലാറ്റ്ഫോമുകൾക്ക്

കൊച്ചി : രമേഷ് പിഷാരടിയെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ നിധിൻ ദേവിദാസ് ഒരുക്കിയ നോ വേ ഔട്ട് സിനിമയുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. ഒടിടി പ്ലാറ്റ്ഫോമുകളായ സൈന പ്ലെയും സിമ്പ്ലി സൗത്തുമാണ് ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയത്. ജൂൺ മൂന്നിന് ചിത്രം ഒടിടിയിൽ റിലീസ് ചെയ്യും. ഇന്ത്യക്കുള്ളിൽ സൈന പ്ലെയിലൂടെ ചിത്രം സംപ്രേഷണ ചെയ്യുന്നത്. സിമ്പ്ലി  സൗത്തിലൂടെയാണ് ഇന്ത്യക്ക് പുറത്ത് ചിത്രം ഒടിടിയിൽ റിലീസ് ചെയ്യുന്നത്.

സർവൈവൽ ത്രില്ലർ വിഭാഗത്തിൽപ്പെട്ട ചിത്രത്തിൽ ആകെ നാല് കഥാപത്രങ്ങളെ മാത്രമെ ഉള്ളൂ. കോമഡി കഥപാത്രങ്ങൾ മാത്രം ചെയ്ത പിഷാരടി അൽപം സീരസായിട്ടുള്ള വേഷത്തിൽ ആദ്യമായി എത്തുന്ന ചിത്രമാണ് നോ വേ ഔട്ട്. പിഷാരടിക്ക് പുറമെ ജൂൺ ഫെയിം രവീണ നായഡ,  ധർമജൻ ബോൾഗാട്ടി, സംവിധായകനായ ബേസിൽ ജോസഫ്, എന്നിവരാണ് മറ്റ കഥപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

Related posts

ബോക്സോഫീസിൽ മറ്റൊരു നാഴികക്കല്ലുമായി ഹോളിവുഡ് ചിത്രം

Demo Infynith
1 year ago

 മകനുവേണ്ടിയും സ്ത്രീത്വത്തിന് വേണ്ടിയും അവൾ നടത്തുന്ന പോരാട്ടത്തിന്റെയും കഥ പറയുന്ന ചിത്രം ” മായമ്മ ” തുടങ്ങി.

Demo Infynith
2 years ago

റഹ്മാൻ നായകനായ സയൻസ് ഫിക്ഷൻ ആക്ഷൻ ത്രില്ലർ സിനിമ ‘ സമാറ ‘ വെള്ളിയാഴ്ച പ്രദർശനത്തിനെത്തുന്നു.

Demo Infynith
2 years ago
Exit mobile version