Anveshifilm
Movie

‘നി​ഗൂഢം’ ടീസർ പുറത്തുവിട്ടു.

അനൂപ് മേനോനെ നായകനാക്കി നവാഗതരായ അജേഷ് ആന്‍റണി, അനീഷ് ബി.ജെ., ബെപ്സൺ നോർബെൽ എന്നിവർ ചേർന്ന് രചനയും സംവിധാനവും നിർവ്വഹിക്കുന്ന “നിഗൂഢം” ത്തിന്‍റെ ടീസർ‌ പുറത്തുവിട്ടു. പേര് പോലെ തന്നെ നി​​ഗൂഢതകൾ നിറച്ചുള്ള ഒരു ടീസർ തന്നെയാണ് അണിയറക്കാർ പുറത്തുവിട്ടിരിക്കുന്നത്. ഒരു പ്രത്യേക ലക്ഷ്യത്തോടെ പ്രശസ്ത ചിത്രകാരനായ ശങ്കര്‍ നടത്തുന്ന ഒരു യാത്രയും  അതിലൂടെ അദ്ദേഹം കണ്ടെത്തുന്ന നിഗൂഢതകളുമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം.53 സെക്കൻഡാണ് ടീസറിന്റെ ദൈർഘ്യം. “നിഗൂഢം” എന്ന ചിത്രത്തിന്‍റെ  ടാഗ് ലൈൻ എ ടെയ്ൽ ഒഫ് മിസ്റ്റീരിയസ് ജേർണി – നിഗൂഢമായ ഒരു യാത്രയുടെ കഥ എന്നാണ്.  ജി & ജി പ്രൊഡക്ഷൻസിന്‍റെ ബാനറിൽ അജേഷ് എസ്.കെ. നിർമ്മിക്കുന്ന ചിത്രത്തില്‍ അനൂപ് മേനോനും ഇന്ദ്രൻസിനുമൊപ്പം സെന്തിൽ കൃഷ്ണ, റോസിൻ ജോളി, ഗൗതമി നായർ, ശിവകാമി എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്.

Related posts

നടികർ തിലക’ത്തിന്റെ ഓഡിയോ റൈറ്റ് സ്വന്തമാക്കി തിങ്ക് മ്യൂസിക്.

Demo Infynith
2 years ago

തെന്നിന്ത്യയുടെ അടുത്ത താരറാണിയോ? എലഗന്റായി നടി കീര്‍ത്തി സുരേഷ്

Demo Infynith
3 years ago

ഭൂമി ‘പോസ്റ്റർ റിലീസ് ചെയ്തു

Demo Infynith
3 years ago
Exit mobile version