Anveshifilm
Movie

പുതിയ ചിത്രത്തിന്റെ പേരുമായി ബന്ധപ്പെട്ട് സംവിധായകൻ വിഘ്നേഷ് ശിവന്  ലൈഫ് ഇൻഷുറൻസ് കോർപറേഷൻ നോട്ടീസയച്ചു.

ചെന്നൈ : പുതിയ ചിത്രത്തിന്റെ പേരുമായി ബന്ധപ്പെട്ട് സംവിധായകൻ വിഘ്നേഷ് ശിവന് ലൈഫ് ഇൻഷുറൻസ് കോർപറേഷൻ( എൽഐസി) നോട്ടീസയച്ചു. ഏഴു ദിവസത്തിനുള്ളിൽ പേര് മാറ്റിയില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്ന് നോട്ടീസിൽ പറയുന്നു. വിഘ്നേഷ് ശിവന്റെ പുതിയ ചിത്രമായ എൽഐസി- ലവ് ഇൻഷുറൻസ് കോർപറേഷന്റെ പേര് മാറ്റണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്.

2023 ഡിസംബറിലാണ് ചിത്രം അനൗൺസ് ചെയ്തത്. സെവൻ സ്‌ക്രീൻ സ്റ്റുഡിയോയും റൗഡി പിക്‌ചേഴ്‌സും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. പ്രദീപ് രം​ഗനാഥ്, കൃതി ഷെട്ടി, എസ് ജെ സൂര്യ, യോഹി ബാബു എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. അനിരുദ്ധ് രവിചന്ദർ ആണ് സംഗീതം.

Related posts

ആര് വളഞ്ഞിട്ട് ആക്രമിച്ചാലും വിജയം സത്യം പറയുന്നവൻറെ- ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്

Demo Infynith
3 years ago

ധ്യാൻ ശ്രീനിവാസൻ, വിനയ് ജോസ് ചിത്രം; ചിത്രീകരണം തുടങ്ങി

Demo Infynith
2 years ago

ഒരു പക്കാ നാടൻ പ്രേമം 24- ന്

Demo Infynith
3 years ago
Exit mobile version