Anveshifilm
Movie

ഡിസംബർ 21ന് ബറോസ് പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തും എന്നാണ് റിപ്പോർട്ടുകൾ 

മോഹൻലാൽ ആദ്യമായി സംവിധായകനായി എത്തുന്ന ചിത്രം ബറോസിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ബറോസ് ക്രിസ്മസ് റിലീസ് ആയി തിയേറ്ററുകളിലെത്തും എന്നത് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തിയതിയും പുറത്തുവന്നിരിക്കുകയാണ്. ഡിസംബർ 21ന് ബറോസ് പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 16 ഭാഷകളിൽ 60ൽ കൂടുതൽ രാജ്യങ്ങളിലാണ് ചിത്രത്തിന്റെ റിലീസ്.

ചിത്രത്തിൽ പ്രണവ് മോഹൻലാൽ അഭിനയിക്കുണ്ടെന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നിരുന്നു. അടുത്തിടെ ഇറങ്ങിയ ബറോസിന്റെ ലൊക്കേഷൻ വീഡിയോയിലും ചിത്രത്തിലും പ്രണവിനെ കണ്ടതാണ് ഈ സംശയങ്ങൾക്ക് കാരണം.. എന്നാൽ ഇതിനെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും പുറത്തുവന്നിരുന്നില്ല. ബരോസിൽ ഒരു അത്ഭുതമുണ്ടെന്നും അത് കാണാൻ കാത്തിരിക്കുന്ന കുട്ടിയാണ് താനെന്ന് അടുത്തിടെ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മോഹൻലാൽ പറഞ്ഞിരുന്നു.

Related posts

അജി ജോണും ഐഎം വിജയനും പ്രധാന വേഷങ്ങളിൽ എത്തുന്ന ‘സിദ്ദി’ ഒക്ടോബർ 7 ന് പ്രദർശനത്തിനെത്തുന്നു

Demo Infynith
3 years ago

81ാമത് ഗോൾഡൻ ഗ്ലോബ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. 

Demo Infynith
1 year ago

സേതുരാമയ്യർ നെറ്റ്ഫ്ലിക്സിലെത്തുന്നു; സിബിഐ 5 ഒടിടി റിലീസ് പ്രഖ്യാപിച്ചു

Demo Infynith
3 years ago
Exit mobile version