Anveshifilm
Movie, Talk

പത്രോസിന്റെ പടപ്പുകൾ ഇനി ഒടിടിയിൽ; സീ 5 ൽ ഉടൻ റിലീസ് ചെയ്യും

കൊച്ചി:  കോമഡി എന്റെർറ്റൈനെർ ചിത്രം പത്രോസിന്റെ പടപ്പുകൾ ഒടിടി പ്ലാറ്റ്‌ഫോമുകളിൽ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. ചിത്രം ഒടിടി പ്ലാറ്റ്‌ഫോമായ സീ 5 ലാണ് റിലീസ് ചെയ്യുന്നത്. ജൂൺ 10 ന് ചിത്രം ഒടിടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്. കൂടാതെ ചിത്രത്തിൻറെ സാറ്റ്‌ലൈറ്റ് അവകാശങ്ങൾ നേടിയിരിക്കുന്നത് സീ കേരളമാണ്. ചിത്രത്തിൻറെ ടെലിവിഷൻ പ്രീമിയർ ജൂൺ 19 ന് ഉണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്. 

2022 മാർച്ച് 18 നാണ് ചിത്രം തീയേറ്ററുകളിൽ റിലീസ് ചെയ്തത്. ചിത്രത്തിന് തീയേറ്ററുകളിൽ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.  ചിത്രത്തിൻറെ ഒടിടി റിലീസിനായി പ്രേക്ഷകർ അക്ഷമയോടെ കാത്തിരിക്കുകയാണ്.  ചിത്രം സംവിധാനം ചെയ്തത്  അഫ്സല്‍ അബ്ദുല്‍ ലത്തീഫാണ്. മരിക്കാര്‍ എന്റര്‍ടൈന്‍മെന്‍സിന്റെ ബാനറിലാണ് ചിത്രം എത്തിയത്. ചിത്രത്തിൻറെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് ഡിനോയ് പൗലോസാണ്.

Related posts

ബോക്സോഫീസിൽ മറ്റൊരു നാഴികക്കല്ലുമായി ഹോളിവുഡ് ചിത്രം

Demo Infynith
1 year ago

ഇരുട്ട് പിന്തുടരുന്നു”… ജി.വി പ്രകാശ് കുമാറും ​ഗൗതം മേനോനും ഒന്നിക്കുന്ന ക്രൈം ത്രില്ലർ ’13’ന്റെ ടീസറെത്തി

Demo Infynith
3 years ago

പൊട്ടി ചിരിപ്പിച്ച് എങ്കിലും ചന്ദ്രികേ ; സ്നീക്ക് പീക്ക് വീഡിയോ പുറത്തുവിട്ടു.

Demo Infynith
2 years ago
Exit mobile version