Anveshifilm
Movie

പുതുമുഖങ്ങളെ അണിനിരത്തി ‘ധരണി’;ഫെബ്രുവരി 17 ന് തിയേറ്ററിലെത്തും.

കൊച്ചി: ഉള്ളടക്കത്തിലെ പുതുമയും അവതരണത്തിലെ വ്യത്യസ്തതയും കൊണ്ട് നിരവധി അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ശ്രീവല്ലഭന്‍. ബി സംവിധാനം ചെയ്ത ധരണി ഫെബ്രുവരി 17 ന് റിലീസ് ചെയ്യും. ‘പച്ച’ യ്ക്ക് ശേഷം ശ്രീവല്ലഭന്‍ പാരാലക്‌സ് ഫിലിം ഹൗസിന്റെ ബാനറില്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം കൂടിയാണ് ധരണി.

പുതുമുഖ താരങ്ങളാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. പണ്ഡിറ്റ് ജസ് രാജിന്റെ ശിഷ്യയായ പത്മശ്രീ തൃപ്തി മുഖര്‍ജി ആദ്യമായി മലയാള സിനിമയില്‍ പിന്നണി ഗായികയായി വരുന്ന ചിത്രം കൂടിയാണ്.

ജി എ ഡബ്ല്യൂ ആന്റ് ഡി പി ഫിലിം ഫെസ്റ്റിവലില്‍ മികച്ച സിനിമ, സംവിധായകന്‍, സിനിമാട്ടോഗ്രാഫി, ഓഡിയോഗ്രാഫി തുടങ്ങിയ മേഖലകളില്‍ ധരണി പുരസ്‌ക്കാരങ്ങള്‍ നേടി.ധരണിക്ക് കേരളത്തിലും മികച്ച അംഗീകാരങ്ങള്‍ ലഭിച്ചു.

എം.ആര്‍.ഗോപകുമാര്‍, രതീഷ് രവി, പ്രൊഫസര്‍ അലിയാര്‍, സുചിത്ര ,ദിവ്യാ, കവിതാ ഉണ്ണി തുടങ്ങി ബേബി മിഹ്‌സ. മാസ്റ്റര്‍ അല്‍ഹാന്‍ ബിന്‍ ആഷിം, അഫ്ഷാന്‍ അരാഫത്ത്, അന്‍സിഫ്, ഐഷാന്‍ അരാഫത്ത്, അഭിനവ്,  ആസാന്‍, നജീര്‍, സിദ്ധാര്‍ത്ഥ്, ക്യാമറ ജിജു സണ്ണി, എഡിറ്റിംഗ് കെ ശ്രീനിവാസ്,  സംഗീത സംവിധാനം  രമേശ് നാരായണ്‍

Related posts

നിസ്സാർ സംവിധാനം ചെയ്യുന്ന  ” ടൂ മെൻ ആർമി “യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.

Demo Infynith
2 years ago

ജാക്ക് ആൻഡ്‌ ജില്ലിന്റെ ടീസർ മണിരത്നം പുറത്തിറക്കി

Demo Infynith
3 years ago

വീണ്ടും ഗായകനായി കാര്‍ത്തി; ‘സര്‍ദാര്‍’ലെ ആദ്യ ഗാനം പുറത്ത്

Demo Infynith
3 years ago
Exit mobile version