Anveshifilm
Movie

പ്രണയ വിലാസം ” ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി.

കൊച്ചി : സൂപ്പർ ഹിറ്റായ ” സൂപ്പർ ശരണ്യ ” എന്ന ചിത്രത്തിനു ശേഷം അർജ്ജുൻ അശോകൻ, അനശ്വര രാജൻ,  മമിത ബൈജു എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന  ” പ്രണയ വിലാസം ” സിനിമയിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. ‘കാതൽ മരങ്ങൾ പൂക്കണേ നീയൊന്നിറങ്ങി നോക്കണേ…’ എന്ന ഗാനം യൂട്യൂബിൽ ഇതിനകം ശ്രദ്ധ നേടി കഴിഞ്ഞു. സുഹൈൽ കോയ എഴുതിയ വരികൾക്ക് ഷാൻ റഹ്മാനാണ് സംഗീതം പകർന്ന് ശ്രീജിഷ് സുബ്രഹ്മണ്യൻ, നന്ദ ജെ ദേവൻ എന്നിവർ ചേർന്നാണ് ഈ ഗാനം ആലപിച്ചിട്ടുള്ളത്.

പലരുടെ പ്രണയങ്ങളാണ് പാട്ടിലുള്ളത്. പ്രണയമൊഴുകുന്ന മിഴികളുമായി അനശ്വരയും മമിതയും മിയയും മനം മയക്കുന്ന ചിരിയുമായി അർജുനും ഗാനരംഗങ്ങളിലുണ്ട്. വാലന്‍റൈൻ മാസത്തിൽ പ്രണയമഴ പെയ്യും നാളുകളിൽ ഫെബ്രുവരി 17-ന് ഗ്രീൻ റൂം  “പ്രണയ വിലാസം ” തിയറ്ററുകളിലെത്തുന്നു.

നിഖിൽ മുരളി സംവിധാനം ചെയ്യുന്ന  ചിത്രത്തിൽ മിയ, മനോജ് കെ.യു, ഉണ്ണിമായ, ഹക്കീം ഷാജഹാൻ തുടങ്ങിയ പ്രമുഖ  താരങ്ങളും അഭിനയിക്കുന്നു. ചവറ ഫിലിംസ്, ന്യൂസ്പേപ്പർ ബോയ് എന്നീ ബാനറുകളിൽ സിബി ചവറ, രഞ്ജിത്ത് നായർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന  സിനിമയുടെ  ഡിജിറ്റൽ റൈറ്റ്സ് സീ5 സ്വന്തമാക്കിയിരിക്കുന്നു. സീ കേരളമാണ് സാറ്റ്ലൈറ്റ് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. ഓഡിയോ റൈറ്റ്സ് തിങ്ക് മ്യൂസിക്കിനാണ്. ജ്യോതിഷ് എം, സുനു എ.വി എന്നിവ‍ർ ചേര്‍ന്നാണ് കഥയൊരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം ഷിനോസ്, ​എഡിറ്റിം​ഗ്- ബിനു നെപ്പോളിയൻ,  ഗാനരചന-സുഹൈൽ കോയ,മനു മഞ്ജിത്ത്, വിനായക് ശശികുമാർ, സം​ഗീതം-ഷാൻ റഹ്മാൻ, ആർട്ട് ഡയറക്ടർ- രാജേഷ് പി വേലായുധൻ, മേക്കപ്പ്- റോണക്സ് സേവ്യർ, കോസ്റ്റ്യൂം-സമീറ സനീഷ്, സൗണ്ട് ഡിസൈൻ-ശങ്കരൻ എ.എസ്, കെ.സി സിദ്ധാർത്ഥൻ, സൗണ്ട് മിക്സ്-വിഷ്ണു സുജതൻ, മാര്‍ക്കറ്റിംഗ്- സ്നേക്ക് പ്ലാന്‍റ്.പ്രൊഡക്ഷന്‍ കണ്‍ട്രോളർ-ഷബീര്‍ മലവട്ടത്ത്,ചീഫ് അസോസിയേറ്റ്- സുഹൈല്‍ എം, കളറിസ്റ്റ്-ലിജു പ്രഭാകര്‍, സ്റ്റില്‍സ്-അനൂപ് ചാക്കോ, നിദാദ് കെ എൻ,  ടൈറ്റില്‍ ഡിസൈൻ-കിഷോർ വയനാട്, പോസ്റ്റര്‍ ഡിസൈനർ-യെല്ലോ ടൂത്ത്,പി ആർ ഒ-എ എസ് ദിനേശ്.

Related posts

ക്ലാസ്സ് – ബൈ എ സോൾജ്യ‌ർ ട്രെയിലർ  മാജിക്  ഫ്രെയിംസ് റിലീസ് ചെയ്തു.

Demo Infynith
1 year ago

ഒരു പക്കാ നാടൻ പ്രേമം 24- ന്

Demo Infynith
3 years ago

ചിരിപടർത്തി ‘ആനന്ദം പരമാനന്ദം’ ടീസർ

Demo Infynith
3 years ago
Exit mobile version