Anveshifilm
Movie

പ്രമുഖ ചലച്ചിത്ര എഡിറ്റർ കെ പി ഹരിഹരപുത്രൻ അന്തരിച്ചു.

തിരുവനന്തപുരം : പ്രമുഖ ചലച്ചിത്ര എഡിറ്റർ കെ പി ഹരിഹരപുത്രൻ(79) അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയിൽ വച്ചായിരുന്നു അന്ത്യം. സംസ്ക്കാരം ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് തൈക്കാട് ശാന്തി കവാടത്തിൽ നടക്കും.
നിരവധി ഹിറ്റ് ചിത്രങ്ങളുടെ ചിത്രസംയോ​ജകനാണ്. അസിസ്റ്റന്റ് എഡിറ്റർ, അസോസിയേറ്റ് എഡിറ്റർ, എഡിറ്റർ, എന്നീ നിലകളിൽ  പ്രവർത്തിച്ചിട്ടുണ്ട്. 1971-ൽ പുറത്തിറങ്ങിയ ‘വിലയ്ക്ക് വാങ്ങിയ വീണ’ എന്ന സിനിമയിലൂടെയാണ് മലയാള ചലച്ചിത്രരംഗത്തെത്തിയത്. തുടർന്ന് ശേഷക്രിയ, ​ഗുരുജി ഒരു വാക്ക്, സുഖമോ ദേവി, പഞ്ചാബി ഹൗസ്, മായാവി, പാണ്ടിപ്പട, വടക്കുംനാഥൻ, ചോക്ലേറ്റ്, ചതിക്കാത്ത ചന്തു തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ എഡിറ്ററായി പ്രവർത്തിച്ചു. 50 വർഷത്തോളമായി സിനിമയിൽ സജീവമായിരുന്നു ഹരിഹര പുത്രൻ. ഏകദേശം 80ഓളം സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Related posts

വേലയുടെ പ്രീ റിലീസ് ടീസർ പുറത്തിറക്കി.

Demo Infynith
1 year ago

ഉണ്ണി മുകുന്ദനും നിഖില വിമലും ഒന്നിക്കുന്ന ​ഗെറ്റ് സെറ്റ് ബേബിയുടെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു

Demo Infynith
12 months ago

രണ്ട് സിനിമകളുടെ വിനോദ നികുതി ഒഴിവാക്കി: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ 

Demo Infynith
3 years ago
Exit mobile version