Anveshifilm
Uncategorized

ഫഹദ് ഫാസിലും ​ഗുണ്ടകളും; വൈറലായി ‘ആവേശം’ ലൊക്കേഷൻ ചിത്രം

രോമാഞ്ചം എന്ന ചിത്രത്തിന്റെ സംവിധായകൻ ജിത്തു മാധവൻ ഒരുക്കുന്ന പുതിയ ചിത്രമാണ് ആവേശം. ഫഹദ് ഫാസിൽ ആണ് ചിത്രത്തിൽ നായകനാകുന്നത്. നസ്രിയ നിർമ്മിക്കുന്ന ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒരു ഫൈറ്റ് സീൻ ചിത്രീകരിക്കുന്നതിന്റെ ഫോട്ടോയാണ് ശ്രദ്ധ നേടുന്നത്. ഫഹദ് ഫാസിലിനെയും ​ഗുണ്ടകളെയുമാണ് ചിത്രത്തിൽ കാണുന്നത്. ബാം​ഗ്ലൂർ ബെയ്സ് ചെയ്തിട്ടുള്ള ക്യാമ്പസ് കഥയാണ് ചിത്രം പറയുന്നത്.  അൻവർ റഷീദ് എന്റർടെയ്ൻമെന്റും ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സും ചേർന്ന് നിർമ്മിക്കുന്ന ആദ്യ ചിത്രമാണിത്. സമീർ താഹിർ ആണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ​ഗുണ്ടയുടെ റോളിലാണ് ഫഹദ് എത്തുന്നതെന്നാണ് റിപ്പോർട്ട്. സുശിൻ ശ്യാം ആണ് ചിത്രത്തിനായി സം​ഗീതം ചെയ്യുന്നത്. 

Related posts

ബോളിവുഡിന് എന്നെ താങ്ങാനുള്ള ശേഷിയില്ല’; ഹിന്ദി സിനിമകള്‍ ചെയ്യില്ലെന്ന നിലപാടില്‍ ഉറച്ച് മഹേഷ് ബാബു

Demo Infynith
3 years ago

വിവാഹത്തിനുള്ള മുന്നൊരുക്കം തുടങ്ങിയോ? നടി സ്വാസികയുടെ മനോഹരമായ ഫോട്ടോസ് കാണാം

Demo Infynith
3 years ago

സംവിധായകൻ ലോകേഷ് കനകരാജിനെതിരെ മദ്രാസ് ഹൈക്കോടതിയിൽ ഹർജി

Demo Infynith
2 years ago
Exit mobile version