Anveshifilm
Serial

ബി​ഗ് ബോസ് ഹൗസിൽ പോര് മുറുകുന്നു

ബി​ഗ് ബോസ് മലയാളം സീസൺ 4ൽ നിന്നും പുറത്ത് പോയിട്ടും അവിടുത്തെ സംസാര വിഷയമായി റോബിനും ജാസ്മിനും. ഇരുവരെയും പിന്തുണയ്ക്കുന്ന ബാക്കി ഹൗസ്മേറ്റ്സ് പരസ്പരം ഓരോ കാര്യങ്ങൾ പറഞ്ഞ് പ്രകോപിപ്പിക്കുകയാണ്. കഴിഞ്ഞ ദിവസത്തെ എപ്പിസോഡിൽ ജാസ്മിന്റെ കോഫി പൗഡർ ആയിരുന്നു വിഷയം. ജാസ്മിനെ വിഷമിപ്പിച്ചവർ അവളുടെ കോഫി പൗഡർ ഉപയോ​ഗിക്കരുത് എന്ന് റിയാസ് പറഞ്ഞതോടെ ബി​ഗ് ബോസ് വീട്ടിൽ വീണ്ടും തർക്കം ഉണ്ടാകുകയായിരുന്നു. 

ജാസ്മിനെ വിഷമിപ്പിച്ച ദിൽഷ, ബ്ലെസ്ലി, ലക്ഷ്മിപ്രിയ എന്നിവർ ജാസ്മിന്റെ കോഫി പൗഡർ എടുക്കാൻ പാടില്ല എന്നായിരുന്നു റിയാസ് പറ‍ഞ്ഞത്. എന്നാൽ അത് പറയാൻ റിയാസ് ആരുമല്ല എന്നായിരുന്നു ദിൽഷയുടെ മറുപടി. ഈ വീട്ടിൽ ആർക്കും പ്രത്യേകമായി ഒന്നും ബി​ഗ് ബോസ് നൽകിയിട്ടില്ലെന്ന് ദിൽഷ പറഞ്ഞപ്പോൾ ജാസ്മിന് ജന്മദിന സമ്മാനമായി നൽകിയ കോഫി പൗഡറാണ് അതെന്നായിരുന്നു റിയാസിന്റെ വാദം. തങ്ങള്‍ക്ക് കോഫി തരാറുള്ള ആളായിരുന്നു ജാസ്‍മിൻ എന്ന് ലക്ഷ്‍മി പ്രിയയും ദില്‍ഷയും റിയാസിനോട് പറഞ്ഞു. 

ഡോ. റോബിന്റെ കപ്പ് എറിഞ്ഞുടയ്ക്കാൻ റിയാസിന് എന്ത് അവകാശമുണ്ട് എന്നതായി പിന്നീട് ദിൽഷയുടെ ചോദ്യം. അത് തനിക്ക് തോന്നിയത് കൊണ്ടാണെന്ന് റിയാസ് മറുപടി പറഞ്ഞു. ജാസ്മിന്റെ കോഫി കുടിക്കാനാണ് എടുക്കുന്നത്, എറിഞ്ഞുടുക്കാനല്ല എന്ന് ദില്‍ഷ പറഞ്ഞു. എന്തായാലും ദിൽഷയും ബ്ലെസ്ലിയും ലക്ഷ്മിപ്രിയയും അത് ഉപയോ​ഗിക്കാൻ സമ്മതിക്കില്ല എന്ന് റിയാസ് വീണ്ടു ആവർത്തിച്ചു. എന്നാൽ അത് തീരുമാനിക്കുന്നത് റിയാസ് അല്ലെന്ന് ക്യാപ്റ്റനായ ധന്യ പറഞ്ഞു. ഇനി ആ കോഫി ഞങ്ങൾ കുടിച്ചിരിക്കും എന്ന് ദിൽഷ പറഞ്ഞു.

Related posts

കല്യാണം കഴിഞ്ഞന്നേയുള്ളൂ, ബാക്കി എല്ലാം പഴയത് പോലെ തന്നെ പോകും; സാന്ത്വനത്തില്‍ നിന്നും പിന്മാറില്ല എന്ന ഉറപ്പ് നല്‍കി രക്ഷയുടെ ഭര്‍ത്താവ്

Demo Infynith
3 years ago

എന്നെ വിവാഹ ചെയ്ത് മറ്റൊരു സ്ത്രീയുമായി അവിഹിത ബന്ധം .

Demo Infynith
3 years ago

അമ്മായി അമ്മയെ അമ്പലത്തില്‍ നടതള്ളി വേദിക; ഈ മരുമോളും അമ്മയുമാണ് കുടുംബവിളക്കിന്റെ ഐശ്വര്യം എന്ന് പ്രേക്ഷകര്‍

Demo Infynith
3 years ago
Exit mobile version