Anveshifilm
Serial

വെറുപ്പിൽ നിന്ന് ഇഷ്ടത്തിലേക്ക്; ഒരാഴ്ച കൊണ്ട് റിയാസ് പലരുടെയും ഇഷ്ട മത്സരാർഥി; എങ്ങനെ സംഭവിച്ചു?

42 – മത് ദിവസം ബിഗ് ബോസ് വീട്ടിലേക്ക് വൈൽഡ് കാർഡ് എൻട്രിയായി എത്തിയ മത്സരാർഥി ആയിരുന്നു റിയാസ് സലിം. മോഹൻലാലിന് മുന്നിൽ റിയാസ് തന്നെ പരിചയപ്പെടുത്തിയ ആ എപ്പിസോഡ്. റിയാസിന്റെ ഗെയിം എന്താണെന്ന് പോലും അറിയുന്നതിന് മുൻപ് റിയാസിനെതിരെ ബോഡി ഷെമിങ്ങ് ഉൾപ്പെടെയുള്ള നിരവധി അനവധി കമന്റുകൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞ് കവിഞ്ഞു. അങ്ങേയറ്റം മോശമായ പദപ്രയോഗങ്ങൾ ഉപയോഗിച്ച് റിയാസിനെ വേട്ടയാടാൻ സോഷ്യൽ മീഡിയ ആരംഭിച്ചു.

റിയാസിനെ മോഹൻലാൽ വിളിക്കുന്ന സമയത്ത് തനിക്ക് ഇഷ്ടമല്ലാത്ത മത്സരാർഥി ആരെന്ന ചോദ്യത്തിന് ഡോ. റോബിൻ എന്ന ഉത്തരമാണ് റിയാസ് നൽകിയത്. വന്നപാടെ ബിഗ് ബോസ് വീട്ടിൽ ഒരുപാട് പ്രേക്ഷകർ ഇഷ്ടപ്പെടുന്ന റോബിനെ തനിക്ക് ഇഷ്ടമല്ലെന്ന് പറഞ്ഞത് മുതൽ റിയാസ് റോബിൻ ആരാധകരുടെയും മറ്റ് ചില പ്രേക്ഷകരുടെയും ശത്രുവായി മാറി. പിന്നീട് അങ്ങോട്ടുള്ള ദിവസങ്ങളിൽ റിയാസ് റോബിനെതിരെ തിരിഞ്ഞതുകൊണ്ടും റോബിനെതിരെയുള്ള ഗെയിം പ്ലാനിങ് ആയതുകൊണ്ട് തന്നെ ശത്രുക്കൾ കൂടി കൂടി വന്നു.

അങ്ങനെ ഒരു നാൾ റോബിനെ ബിഗ് ബോസ് വീട്ടിൽ നിന്ന് പുറത്താക്കാനുള്ള കാരണമായി റിയാസ് മാറുന്നു. തങ്ങളുടെ ഇഷ്ട മത്സരാർത്ഥിയെ പുറത്താക്കിയ റിയാസിനെതിരെ അങ്ങേയറ്റം രോഷമായ ഭാഷയിൽ റോബിൻ ആരാധകർ പ്രതികരിച്ചു. ബിഗ് ബോസ് പ്രേക്ഷകരും റിയാസിനെതിരെ തിരിഞ്ഞു. റിയാസിനെ പ്രതികാരമായി പുറത്താക്കാൻ മറ്റ് മത്സരാർത്ഥികൾക്ക് വോട്ട് നൽകി റിയാസിനെ പുറത്താക്കാനുള്ള നടപടികൾ വരെ സമൂഹ മാധ്യമങ്ങളിൽ ഉയർന്നു. എന്നാൽ ആദ്യം പ്ലാനിങ്ങിൽ അത് വർക്ക് ആയില്ല. റിയാസിന് വെച്ച കെണി വീണത് അഖിലിന്. 

പിന്നീട് റിയാസ് തന്റെ നിലനിൽപ്പ് മാത്രമല്ലാതെ താൻ എന്തിനാണ് ബിഗ് ബോസിലേക്ക് വന്നത് എന്നതിന് കൃത്യമായി ഐഡന്റിറ്റി ഉണ്ടാക്കാൻ ശ്രമിച്ചു. താൻ വന്നിരിക്കുന്നത് ഒരു ലക്ഷ്യത്തിലേക്ക് ആണെന്നും അതിനായി ഇവിടെ നിൽക്കുമെന്നും അദ്ദേഹം പറഞ്ഞ് തുടങ്ങി. റിയാസ് കളി തുടങ്ങി. ടാസ്കുകളിൽ ഗംഭീരമായ പ്രകടനങ്ങൾ. മോശം പറഞ്ഞവരെ കൊണ്ട് കയ്യടിപ്പിച്ചു. തെറി പറഞ്ഞവരെ കൊണ്ട് നല്ലത് പറയിപ്പിച്ചു. റിയാസിന് ഫാൻ ബേസ് കൂടി തുടങ്ങി.

Related posts

കല്യാണം കഴിഞ്ഞന്നേയുള്ളൂ, ബാക്കി എല്ലാം പഴയത് പോലെ തന്നെ പോകും; സാന്ത്വനത്തില്‍ നിന്നും പിന്മാറില്ല എന്ന ഉറപ്പ് നല്‍കി രക്ഷയുടെ ഭര്‍ത്താവ്

Demo Infynith
3 years ago

അമ്മായി അമ്മയെ അമ്പലത്തില്‍ നടതള്ളി വേദിക; ഈ മരുമോളും അമ്മയുമാണ് കുടുംബവിളക്കിന്റെ ഐശ്വര്യം എന്ന് പ്രേക്ഷകര്‍

Demo Infynith
3 years ago

ടീവി താരത്തിൻറെ ശമ്പളം കേട്ട് സൽമാൻഖാൻ വരെ ഞെട്ടി പോയി, പിന്നെ നടന്നത്

Demo Infynith
3 years ago
Exit mobile version