ഒരു ടീവി താരത്തിൻറെ ശമ്പളം കേട്ട് സൽമാൻഖാൻ വരെ ഞെട്ടിയ ഒരു കഥയാണ് സിനിമ മേഖലയിലെ പ്രധാന വാർത്ത. ആരുടെയെങ്കിലും വിഷമം കണ്ടാൽ അലിഞ്ഞ് പോകുന്ന മനസ്സാണ് സൽമാൻറേതെന്നാണ് പൊതുവെയുള്ള ഇൻഡസട്രി സംസാരം. അത്തരത്തിൽ ഒരു ടീവി താരത്തിനു വേണ്ടിയും തൻറെ സഹായ ഹസ്തം നീട്ടിയെങ്കിൽ അതിൽ പിന്നെ അതിശയം ഒന്നുമില്ല.
കഥ തുടങ്ങുന്നത് ഒരു ജിമ്മിൽ നിന്ന്
പ്രമുഖ ടീവി അവതാരകൻ സിദ്ധാർഥ് നിഗമാണ് തൻറെ ജീവിതത്തിലെ പ്രധാന മാറ്റങ്ങളിലൊന്ന് പങ്ക് വെച്ചത്. അശോക ചക്രവർത്തിയുടെ ടെലിവിഷൻ ഷോ ചെയ്യുന്ന കാലം ഷോ നടത്തിയിട്ട് ഒരു വർഷമായെങ്കിലും പ്രതിഫലം ഒരിക്കലും സിദ്ധാർഥിന് കൂട്ടി നൽകാൻ ചാനൽ ഉടമകൾ തയ്യാറായില്ല. മഹാരാഷ്ട്രയിലെ കർജാത്തിലായിരുന്നു പരിപാടിയുടെ ഷൂട്ടിങ്ങ്. അവിടെ സൽമാൻ ഖാനും തന്റെ ചില പ്രോജക്ടുകൾക്കായി എത്തിയിരുന്നു. ഇരുവരും വ്യായാമം ചെയ്യാൻ ഒരേ ജിമ്മിലും. അങ്ങിനെ യാദൃശ്ചികമായി ഒരിക്കൽ ജിമ്മിൽ സൽമാനെ സിദ്ധാർഥ് കണ്ട് മുട്ടി. സംസാരത്തിനിടെയിൽ സിദ്ധാർത്ഥ് നിഗമിനോട് ഒരു ദിവസത്തെ ശമ്പളവും സൽമാൻ ചോദിച്ചു. പറഞ്ഞ തുക കേട്ട് സൽമാൻ പോലും ഞെട്ടിയത്രെ. പിന്നെ അധികം സമയം വേണ്ടി വന്നില്ല. സൽമാൻ ഫോണെടുത്ത് ഒരാളെ വിളിച്ചു. പിന്നെ എല്ലാം ശുഭം. ആ കോളിന് ശേഷം സിദ്ധാർത്ഥ് നിഗത്തിന്റെ പ്രതിഫലം കൂടി. കുട്ടിക്കാലത്തുതന്നെ അച്ഛനെ നഷ്ടപ്പെട്ട സിദ്ധാർഥി കഠിനാധ്വാനത്തിലാണ് ജീവിതത്തിൽ വിജയിച്ചത്. ആലിയയ്‌ക്കൊപ്പം മഹാ കുംഭ്, ചക്രവർത്തിൻ അശോക സാമ്രാട്ട്, ജാലക് ദിഖ്‌ല ജാ, പേഷ്വാ ബാജി റാവു, ചന്ദ്ര നന്ദിനി, കുച്ച് സ്‌മൈൽ ഹോ ജയേ (കുച്ച് സ്‌മൈൽസ് ഹോ) എന്നിവ ചെയ്തു.ധൂം-3 യിലും അദ്ദേഹം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ധൂം 3യിൽ ആമിർ ഖാന്റെ ബാല്യകാല വേഷത്തിലാണ് അദ്ദേഹം അഭിനയിച്ചത്.