Anveshifilm
Movie

ബുർജ്​ ഖലീഫയിൽ ‘സേതുരാമയ്യർ’ തെളിഞ്ഞു

ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന സേതുരാമയ്യർ ബുർജ് ഖലീഫയിൽ തെളിഞ്ഞു. മമ്മൂട്ടിയുടെ പുതിയ ചിത്രം സിബിഐ ഫൈവ്- ദി ബ്രെയ്‌നിന്റെ ട്രെയിലർ ആണ് ലോകത്തിലെ ഏറ്റവും ഉയരമേറിയ കെട്ടിടമായ ദുബൈ ബുർജ് ഖലീഫയിൽ പ്രദർശിപ്പിച്ചത്. പ്രദർശനത്തിന് സാക്ഷിയാവാൻ മമ്മൂട്ടിയും ദുബായിലെത്തി.

സേതുരാമ അയ്യർ ലോകത്തിന്റെ നെറുകയിൽ തെളിഞ്ഞ നിമിഷം നേരിട്ടാസ്വദിച്ച മമ്മൂട്ടിയുടെ മുഖഭാവങ്ങളും തരംഗമായി. സിബിഐ ഫൈവിന്റെ ഓവർസ്സീസ്‌ വിതരണക്കാരായ ട്രൂത്ത്‌ ഗ്ലോബൽ ഫിലിംസാണ്‌ ഗംഭീര പ്രമോഷൻ ഒരുക്കിയത്‌. ട്രൂത്ത്‌ ഗ്ലോബൽ ഫിലിംസ്‌ മമ്മൂട്ടിയുടേതായി ചെയ്യുന്ന മൂന്നാമത്തെ ചിത്രവും കമ്പനിയുടെ പത്താമത്തെ സിനിമയുമാണ്‌ സിബിഐ ഫൈവ്.

Related posts

പ്രൊമോഷൻ പരിപാടികൾക്ക് തുടക്കമിട്ട് കിംഗ് ഓഫ് കൊത്ത ടീം. 

Demo Infynith
1 year ago

നടികർ തിലക’ത്തിന്റെ ഓഡിയോ റൈറ്റ് സ്വന്തമാക്കി തിങ്ക് മ്യൂസിക്.

Demo Infynith
1 year ago

കടലിനടിയിലെ മായക്കാഴ്ചകളുടെ ദൃശ്യവിരുന്നൊരുക്കി ‘അവതാർ 2’

Demo Infynith
3 years ago
Exit mobile version