Anveshifilm
Movie

ബോളിവുഡ് കിംഗ്‌ ഷാരൂഖ് ഖാന് ജീവന് ഭീഷണി.  

ബ്ലോക്ക്ബസ്റ്ററുകളായ ‘പത്താൻ’, ‘ജവാൻ’ എന്നിവയുടെ വന്‍  വിജയം ആഘോഷിക്കുന്ന അവസരത്തിലാണ്  കിംഗ്‌ ഖാന് വധ ഭീഷണി കോള്‍ എത്തുന്നത്‌. ഇതോടെ നടന്‍റെ സുരക്ഷ Y+ ആയി ഉയർത്തി. ബോളിവുഡ് സൂപ്പർതാരത്തിന് അടുത്തിടെയുണ്ടായ ഭീഷണികൾ കണക്കിലെടുത്ത് മഹാരാഷ്ട്ര സർക്കാർ ആണ് നടന്  Y+ സുരക്ഷ ഒരുക്കിയത്. തന്‍റെ സമീപകാല ചിത്രങ്ങളായ ‘പത്താൻ’, ‘ജവാൻ’ എന്നിവയ്ക്ക് ശേഷം തനിക്ക് വധഭീഷണി കോളുകൾ വരുന്നുണ്ടെന്ന് നടൻ മഹാരാഷ്ട്ര സർക്കാരിന് രേഖാമൂലം പരാതി നൽകിയതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. താരത്തിന്‍റെ ജീവന് ഭീഷണി വര്‍ദ്ധിച്ചുവെന്നാണ് ഇന്‍റലിജൻസും നല്‍കിയ റിപ്പോർട്ട്.

സുരക്ഷയുടെ ഭാഗമായി താരത്തിനൊപ്പം മഹാരാഷ്ട്ര പോലീസിന്‍റെ സ്പെഷ്യൽ പ്രൊട്ടക്ഷൻ ടീമിലുള്ള ആറ് സായുധ പോലീസ് കമാന്‍ഡോകൾ ഉണ്ടാകും. മഹാരാഷ്ട്ര പോലീസിന്‍റെ പ്രത്യേക സംരക്ഷണ വിഭാഗത്തിൽ നിന്നുള്ളവരാണ് ഈ സായുധ അംഗരക്ഷകർ. ഇവര്‍ രാജ്യത്തുടനീളം അദ്ദേഹത്തിന് സുരക്ഷ നൽകും.

Related posts

മഹാറാണി ചിത്രത്തിന്റെ ടീസർ നടൻ ടൊവിനോ തോമസ് റിലീസ് ചെയ്‌തു.

Demo Infynith
2 years ago

തല്ലിയത് തെക്കാണെങ്കിലും കൊണ്ടത് കേരളക്കര മുഴുവൻ; തെക്കൻ തല്ല് മികച്ച ഫാമിലി എന്റർടെയ്നർ

Demo Infynith
3 years ago

ഏറ്റവും വിലയേറിയ സമ്മാനങ്ങളിൽ ഒന്ന്”; ജോണി ആന്റണിക്ക് ജേഴ്‌സി നൽകി സഞ്ജു സാംസൺ

Demo Infynith
3 years ago
Exit mobile version