Anveshifilm
Movie

ഭ്രമയുഗം എന്ന ചിത്രത്തിലൂടെ 2024ലെ മമ്മൂട്ടിയുടെ തേരോട്ടം ആരംഭിക്കുന്നു.

 2024ലെ മലയാളത്തിന്റെ മെഗാതാരത്തിന്റെ ആദ്യ റിലീസായ ചിത്രം ഫെബ്രുവരി 15 തിയറ്ററുകളിൽ എത്തും. ഇപ്പോൾ ആരാധകർ താരത്തിന്റെ സിനിമയുടെ ട്രെയിലറിനായി കാത്തിരിക്കുകയാണ്. മമ്മൂട്ടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഹൊറർ ത്രില്ലർ ചിത്രത്തിന്റെ ട്രെയിലർ ഫ്രെബ്രുവരി 10 ശനിയാഴ്ച പുറത്ത് വിടും. ആൻ മെഗാ മീഡിയയാണ് ഭ്രമയുഗത്തിന്റെ റിലീസ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഹൊറർ പശ്ചാത്തലത്തിൽ ബ്ലാക്ക് ആൻഡ് വൈറ്റിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്. അബുദാബിയിൽ വെച്ച് നടക്കുന്ന പ്രത്യേക പരിപാടിയിലാണ് ഭ്രമയുഗത്തിന്റെ ട്രെയിലർ പുറത്ത് വിടുന്നത്. ഇന്ത്യൻ സമയം രാത്രി 8.30 ന് ട്രെയിലർ ഓൺലൈനിൽ എത്തും. നേരത്തെ ചിത്രത്തിന്റെ ടീസർ പുറത്ത് വിട്ടിരുന്ന. മമ്മൂട്ടി നെഗറ്റീവ് വേഷത്തിൽ എത്തുന്നുയെന്ന് ആരാധകർക്ക് ടീസറിൽ നിന്നും സൂചന ലഭിച്ചതോടെ വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്.

Related posts

13 ദിവസം, 550 കോടി..!!  കുതിപ്പ് തുടർന്ന് ജയിലർ

Demo Infynith
2 years ago

ന്ദ്രൻസ് കേന്ദ്രകഥാപാത്രമാകുന്ന ‘കായ്പോള’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി

Demo Infynith
3 years ago

കെ.ടി.കുഞ്ഞുമോൻ നിർമ്മിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ‘ ജെൻ്റിൽമാൻ 2 ‘ആദ്യ ഷെഡ്യൂൾ പൂർത്തിയായി.

Demo Infynith
2 years ago
Exit mobile version