Anveshifilm
Movie, Photo galary

മോഹൻലാലിന്റെ ഒറ്റയാൾ പ്രകടനം, ശബ്ദമായി പൃഥ്വിരാജും സിദ്ദിഖും… ത്രില്ലടിപ്പിച്ച് ‘എലോൺ’ ടീസറെത്തി

മോഹൻലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന എലോണിന്റെ രണ്ടാമത്തെ ടീസർ പുറത്തിറക്കി. ‘യഥാർത്ഥ നായകന്മാർ എല്ലായ്‌പ്പോഴും തനിച്ചാണ്’ എന്ന ടാ​ഗ്ലൈനാണ് ചിത്രത്തിന് നൽകിയിരിക്കുന്നത്. ടീസറിൽ മോഹൻലാലിന്റെ ഒറ്റയാൾ പ്രകടനം തന്നെയാണ് കാണാൻ സാധിക്കുക. ഒപ്പം ശബ്ദമായി പൃഥ്വിരാജും സിദ്ദിഖും എത്തുന്നുണ്ട്. പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന ബിജിഎം ആണ് ടീസറിൽ ഉപയോ​ഗിച്ചിരിക്കുന്നത്. 

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് എലോൺ. ചിത്രം ഉടൻ പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തും. എന്നാൽ ചിത്രത്തിന്റെ റിലീസിങ് തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല. മോഹൻലാലും ഷാജികൈലാസും 12 വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും എലോണിനുണ്ട്. ആകെ പതിനെട്ട് ദിവസങ്ങൾ മാത്രം എടുത്താണ് ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയാക്കിയത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ നിർമ്മിക്കുന്ന 30ാമത് ചിത്രമാണിത്. 

Related posts

ഗായകനായി ചുവടുവെച്ച് ശ്രീശാന്ത്

Demo Infynith
3 years ago

വൈറ്റ് റൂം ടോർച്ചറിൽ മമ്മൂട്ടി; റോഷാക്കിന്റെ പുതിയ പോസ്റ്റർ

Demo Infynith
3 years ago

പ്രേമലു; കൂടുതൽ തീയറ്ററുകളിലേക്ക് “പ്രേമലു’; ബോക്‌സ്‌ ഓഫീസിലും കുലുക്കം;റിവ്യൂ 

Demo Infynith
1 year ago
Exit mobile version