Anveshifilm
Movie

റഹ്മാൻ നായകനായ സയൻസ് ഫിക്ഷൻ ആക്ഷൻ ത്രില്ലർ സിനിമ ‘ സമാറ ‘ വെള്ളിയാഴ്ച പ്രദർശനത്തിനെത്തുന്നു.

ചെന്നൈ : റഹ്മാൻ നായകനായ സയൻസ് ഫിക്ഷൻ ആക്ഷൻ ത്രില്ലർ സിനിമ ‘ സമാറ ‘ വെള്ളിയാഴ്ച പ്രദർശനത്തിനെത്തുന്നു. ചിത്രത്തിൻ്റെ പേരിലും റഹ്മാൻ്റെ ആൻ്റണി എന്ന കഥാപാത്രത്തിലും ഏറെ ദുരൂഹതകളും നിഗൂഢതകളും ഒളിപ്പിച്ചു വെച്ചു കൊണ്ടുള്ള ഒരു അവതരണ രീതിയാണ് സംവിധായകൻ അവലംബിച്ചിരിക്കുന്നത്. നാളുകൾക്ക് ശേഷം റഹ്മാൻ ഒരു മാസ് ആക്ഷൻ സിനിമയുമായി എത്തുന്നു എന്നതു കൊണ്ടു തന്നെ റഹ്മാൻ്റെ ആരാധകർ ആകാംഷയോടെ ‘ സമാറ ‘ യെ വരവേൽക്കാൻ കാത്തിരിക്കയാണ്. വിവിയാ ശാന്താണ് റഹ്മാൻ്റെ ജോഡി. ഭരത്,പ്രശസ്ത ബോളിവുഡ് താരം മീർസർവാർ, രാഹുൽ മാധവ്, ഗോവിന്ദ് കൃഷ്ണ, ടിനിജ്, ടോംസ്കോട്ട് തുടങ്ങിയവർക്കൊപ്പം പുതിയ മുഖങ്ങളും ഒട്ടനവധി വിദേശ താരങ്ങളും സമാറയിൽ അണിനിരക്കുന്നു. സിനു സിദ്ധാർഥ് ഛായഗ്രഹണവും ദീപക് വാര്യർ സംഗീത സംവിധാനവും. ഗോപീ സുന്ദർ പാശ്ചാത്തല സംഗീതവും നിർവഹിക്കുന്നു.ദിനേശ് കാശിയാണ് സംഘട്ടന സംവിധായകൻ.

Related posts

വിക്രം ബ്ലോക്ക്ബസ്റ്റർ; ലോകേഷ് കനകരാജന് ലെക്സെസ് കാർ; അസോസിയേറ്റ്, അസിസ്റ്റന്റ് സംവിധായകർക്ക് അപ്പാച്ചെ ബൈക്കും സമ്മാനിച്ച് കമൽ ഹാസൻ

Demo Infynith
3 years ago

ജീത്തു ജോസഫ് – ആസിഫ് അലി ചിത്രം ‘കൂമൻ’ ; ഫസ്റ്റ് ലുക്ക് പുറത്ത് 

Demo Infynith
3 years ago

മഹാറാണി ചിത്രത്തിന്റെ ടീസർ നടൻ ടൊവിനോ തോമസ് റിലീസ് ചെയ്‌തു.

Demo Infynith
2 years ago
Exit mobile version