Anveshifilm
Movie

വനിതാ ശക്തീകരണ കാഴ്ചപ്പാട് ; രണ്ട് സിനിമകളു‌‌ടെ വിനോദ നികുതി ഒഴിവാക്കി

തിരുവനന്തപുരം: ഡിവോഴ്സ്‌, നിഷിദ്ധോ എന്നീ സിനിമകളുടെ വിനോദ നികുതി ഒഴിവാക്കി. ചിത്രങ്ങളുടെ വനിതാ ശക്തീകരണ കാഴ്ചപ്പാട് പരിഗണിച്ചാണ്‌ നടപടി. സർക്കാരിന്‌ വേണ്ടി സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ നിർമ്മിച്ചതാണ്‌ രണ്ട്‌ ചിത്രങ്ങളും. ഇരു സിനിമകളുടെയും സംവിധായകർ വനിതകളാണ്‌. ചലച്ചിത്ര വികസന കോർപ്പറേഷൻ ചെ‌‌യര്‍മാന്‍ ഷാജി എന്‍ കരുണിന്‍റെ അപേക്ഷ പരിഗണിച്ചാണ്‌ തീരുമാനം.
2019-20 ബജറ്റിൽ വനിതാ സംവിധായകരുടെ രണ്ട്‌ സിനിമകൾ നിർമ്മിക്കാൻ 3 കോടി രൂപ അനുവദിച്ചിരുന്നു. ഈ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച സിനിമകളാണ്‌ ഡിവോഴ്സും നിഷിദ്ധോയും.‌ ചിത്രാഞ്ജലി സ്റ്റുഡിയോയുടെ സാങ്കേതിക സൗകര്യങ്ങൾ ഉപയോഗപ്പെടുത്തിയായിരുന്നു നിർമ്മാണം. ഡിവോഴ്സ്‌ ജൂൺ 24നും നിഷിദ്ധോ ജൂലൈ അവസാനവുമാണ്‌ തിയറ്ററുകളിൽ എത്തുന്നത്‌. സാമൂഹ്യ പ്രസക്തിയും മദ്യ വർജ്ജന സന്ദേശവും മുൻനിർത്തി മാഹി എന്ന ചിത്രത്തിനും ഈയടുത്ത്‌ സർക്കാർ വിനോദനികുതി ഒഴിവാക്കി നൽകിയിരുന്നു.

Related posts

തുറമുഖം റിലീസ് വീണ്ടും മാറ്റി; കാരണം ഇതാണ്, വെളിപ്പെടുത്തി ​ഗീതു മോഹൻദാസ്

Demo Infynith
3 years ago

ന്ദ്രൻസ് കേന്ദ്രകഥാപാത്രമാകുന്ന ‘കായ്പോള’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി

Demo Infynith
3 years ago

ജി എ ഡബ്ല്യു ആൻഡ് ഡി പി ഫിലിം ഫെസ്റ്റിവലിൽ നാല്‌ അവാർഡുകൾ കരസ്ഥമാക്കി ശ്രീവല്ലഭൻ സംവിധാനം ചെയ്‌ത ‘ധരണി’ 

Demo Infynith
3 years ago
Exit mobile version