Anveshifilm
Movie, Talk

തുറമുഖം റിലീസ് വീണ്ടും മാറ്റി; കാരണം ഇതാണ്, വെളിപ്പെടുത്തി ​ഗീതു മോഹൻദാസ്

പ്രേക്ഷകർ കാത്തിരിക്കുന്ന നിവിൻ പോളി ചിത്രം തുറമുഖം റിലീസ് വീണ്ടും മാറ്റിവച്ചു. പുതിയ റിപ്പോർട്ട് പ്രകാരം ജൂൺ 10ന് ചിത്രം തിയേറ്ററുകളിലെത്തും. ജൂൺ മൂന്നിനാണ് തുറമുഖം റിലീസ് ചെയ്യാനിരുന്നത്. നിയമപ്രശ്നങ്ങൾ ഉൾപ്പെടെ ചില അപ്രതീക്ഷിത കാരണങ്ങളാൽ തുറമുഖം റിലീസ് വീണ്ടും നീട്ടേണ്ടി വന്നു എന്നായിരുന്നു ​ഗീതു മോഹൻദാസ് സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഒരാഴ്ചത്തേക്ക് കൂടി റിലീസ് നീട്ടിയിരിക്കുകയാണ്. ജൂൺ 10ന് നിങ്ങൾക്ക് മുൻപിൽ ചിത്രം എത്തുമെന്നും അതിനുള്ള പരിശ്രമത്തിലാണെന്നും ​ഗീതു മോഹൻദാസ് കുറിച്ചു. 

“നിയമപ്രശ്നങ്ങൾ ഉൾപ്പെടെ ചില അപ്രതീക്ഷിത സാഹചര്യങ്ങൾ കാരണം, ഒരിക്കൽ കൂടി “തുറമുഖം” റിലീസ് ഒരാഴ്ചത്തേക്ക് മാറ്റിവച്ചു. കോവിഡ്, തിയേറ്റർ അടച്ചുപൂട്ടൽ, സാമ്പത്തിക പ്രതിസന്ധികൾ, സിനിമാ വ്യവസായത്തിലെ സമൂലമായ മാറ്റങ്ങൾ എന്നിവ കാരണം കഴിഞ്ഞ മൂന്ന് വർഷമായി റിലീസ് തിയതിയിൽ വരുന്ന മാറ്റം സിനിമാ പ്രേമികളെയും പ്രദർശന മേഖലയെയും അതിനായി പ്രവർത്തിച്ച നൂറുകണക്കിന് ആളുകളെയും വീണ്ടും വീണ്ടും നിരാശപ്പെടുത്തി. പക്ഷേ, കഠിനാധ്വാനം കൊണ്ട് ഞങ്ങൾ നിർമ്മിച്ച ഞങ്ങളുടെ സിനിമയെ സ്ക്രീനിലെത്തിക്കാനുള്ള ഉറച്ച ദൃഢനിശ്ചയം ഓരോ തിരിച്ചടിയിലും കൂടുതൽ കൂടുതൽ ശക്തമാവുകയാണ്. ഈ സിനിമാ അനുഭവം ജൂൺ 10ന് വെള്ളിത്തിരയിൽ നിങ്ങളുടെ മുൻപിൽ അനാവരണം ചെയ്യും. ഇത് സാധ്യമാക്കാനുള്ള ശ്രമത്തിലാണ് ഞങ്ങൾ”… – ​ഗീതു മോഹൻദാസ് ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ചു.

Related posts

പുതിയ ചിത്രം ഇമ്പത്തിന്റെ ടീസര്‍ പുറത്തിറക്കി.

Demo Infynith
2 years ago

രണ്ടാം വിവാഹത്തിനൊരുങ്ങി നടൻ നാ​ഗ ചൈതന്യ.

Demo Infynith
3 years ago

പത്രോസിന്റെ പടപ്പുകൾ ഇനി ഒടിടിയിൽ; സീ 5 ൽ ഉടൻ റിലീസ് ചെയ്യും

Demo Infynith
3 years ago
Exit mobile version