Anveshifilm
Movie

പുതിയ ചിത്രം ഇമ്പത്തിന്റെ ടീസര്‍ പുറത്തിറക്കി.

ലാലു അലക്‌സ്, ദീപക് പറമ്പോള്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന പുതിയ ചിത്രം ഇമ്പത്തിന്റെ ടീസര്‍ പുറത്തിറക്കി. നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്റെ നേതൃത്വത്തിലുള്ള മാജിക് ഫ്രെയിംസ് ആണ് ചിത്രത്തിലെ ഗാനങ്ങളുടെ ഓഡിയോ റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. ബാംഗളൂരു ആസ്ഥാനമായ മാമ്പ്ര സിനിമാസിന്റെ ബാനറില്‍ ഡോ.മാത്യു മാമ്പ്ര നിര്‍മിച്ചിരിക്കുന്ന സിനിമ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് ശ്രീജിത്ത് ചന്ദ്രനാണ്. ലാലു അലക്സ് പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ മീര വാസുദേവ്, ദര്‍ശന സുദര്‍ശന്‍, ഇര്‍ഷാദ്, കലേഷ് രാമാനന്ദ്, ദിവ്യ എം നായര്‍, ശിവജി ഗുരുവായൂര്‍, നവാസ് വള്ളിക്കുന്ന്, വിജയന്‍ കാരന്തൂര്‍, മാത്യു മാമ്പ്ര, ഐ.വി ജുനൈസ്, ജിലു ജോസഫ്, സംവിധായകരായ ലാല്‍ ജോസ്, ബോബന്‍ സാമുവല്‍ തുടങ്ങിയവരും ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എഡിറ്റിംഗ്: കുര്യാക്കോസ് ഫ്രാന്‍സിസ് കുടശ്ശെരില്‍ ഛായാഗ്രഹണം: നിജയ് ജയന്‍ , സംഗീതം: പി.എസ് ജയഹരി, ഗാനരചന: വിനായക് ശശികുമാര്‍,   ഒക്ടോബര്‍ ആദ്യവാരം ചിത്രം തീയേറ്റര്‍ റിലീസിനെത്തുമെന്ന് നിര്‍മാതാവ് അറിയിച്ചു.

Related posts

നടനും സംഗീത സംവിധായകനുമായ വിജയ് ആന്റണിയുടെ മകൾ മീര ആത്മഹത്യ ചെയ്ത നിലയിൽ. 

Demo Infynith
2 years ago

വീട്ടിൽ കയറിയ മോഷ്ടാവിനെ പട്ടികടിച്ചു; കുഞ്ചാക്കോ ബോബൻ

Demo Infynith
3 years ago

“ഐ ആം കാതലൻ ”   ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.

Demo Infynith
2 years ago
Exit mobile version