Anveshifilm
Movie

വേലയുടെ പ്രീ റിലീസ് ടീസർ പുറത്തിറക്കി.

നവംബർ പത്തിന് റിലീസിന് ഒരുങ്ങുന്ന വേലയുടെ പ്രീറിലീസ് ടീസർ പുറത്തിറക്കി. ഷെയിൻ നിഗവും സണ്ണി വെയ്‌നും പോലീസ് വേഷങ്ങളിലെത്തുന്ന ചിത്രം പ്രേക്ഷകർക്ക് തിയേറ്റർ എക്സ്പീരിയൻസ് നൽകുന്ന ചിത്രമാണെന്നാണ് ടീസർ നൽകുന്ന സൂചന.സിദ്ധാർഥ് ഭരതൻ, അതിഥി ബാലൻ എന്നിവരും ചിത്രത്തിൽ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് എം.സജാസ് ആണ്. നവാഗതനായ ശ്യാം ശശി ആണ്സംവിധാനം .

വേലയുടെ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്ഹിറ്റ് സംഗീത സംവിധായകൻ സാം സിഎസ് ആണ് . പാലക്കാടും പരിസര പ്രദേശങ്ങളിലുമായാണ് ചിത്രീകരണം പൂർത്തിയാക്കിയത്. പോലീസ് കൺട്രോൾ റൂമിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രമാണ് വേല.

സിൻ സിൽ സെല്ലുലോയിഡിന്റെ ബാനറിൽ എസ്. ജോർജാണ് വേല നിർമിക്കുന്നത്. ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ ബാദുഷ പ്രൊഡക്ഷൻസാണ്. ടി സീരീസാണ് വേലയുടെ ഓഡിയോ റൈറ്റ്സ് സ്വന്തമാക്കിയത്. .

Related posts

പത്രോസിന്റെ പടപ്പുകൾ ഇനി ഒടിടിയിൽ; സീ 5 ൽ ഉടൻ റിലീസ് ചെയ്യും

Demo Infynith
3 years ago

ഒരു ഡാർക്ക് വൈലൻസ് ത്രില്ലർ :”അന്ധകാരാ” ഫെബ്രുവരിയിൽ എത്തുന്നു.

Demo Infynith
1 year ago

പൊട്ടി ചിരിപ്പിച്ച് എങ്കിലും ചന്ദ്രികേ ; സ്നീക്ക് പീക്ക് വീഡിയോ പുറത്തുവിട്ടു.

Demo Infynith
2 years ago
Exit mobile version