Anveshifilm
Movie

മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം നേര് ചിത്രീകരണം തുടങ്ങി.

മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം നേര് ചിത്രീകരണം തുടങ്ങി. ചിങ്ങം 1 ആയ ഇന്ന്, ഓ​ഗസ്റ്റ് 17നാണ് ചിത്രീകരണം തുടങ്ങിയത്. പൂജ ചടങ്ങുകളോടെയാണ് ഷൂട്ടിം​ഗ് ആരംഭിച്ചത്. മോഹൻലാൽ നായകനായി എത്തുന്ന ചിത്രത്തിൽ നായികയാകുന്നത് പ്രിയാമണിയാണ്. ​ഗ്രാൻഡ്മാസ്റ്റർ എന്ന ചിത്രത്തിന് ശേഷം മോഹൻലാലും പ്രിയാമണിയും ഒന്നിക്കുന്ന ചിത്രമാണിത്. ​ഗണേശ് കുമാർ, സിദ്ദിഖ്, ജ​ഗദീഷ്, അനശ്വര രാജൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതെന്നാണ് റിപ്പോർട്ട്. ജീത്തു ജോസഫും ഭാര്യയും, ശാന്തി മായാദേവി, ആന്റണി പെരുമ്പാവൂരും ഭാര്യയും, ജ​ഗദീഷ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. പൂജയുടെ ചിത്രങ്ങൾ മോഹൻലാൽ ഉൾപ്പെടെയുള്ളവർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. 

Related posts

വിഷ്ണു- ബിബിൻ ടീമിൻ്റെ വെടിക്കെട്ട്; ചിത്രത്തിൻ്റെ പുതിയ പോസ്റ്ററെത്തി, ചിത്രം ഉടൻ

Demo Infynith
3 years ago

നടൻ വിജയ്ക്ക് ചുമത്തിയ ഒന്നരക്കോടിയുടെ പിഴശിക്ഷ സ്റ്റേ ചെയ്തു ഹൈക്കോടതി

Demo Infynith
3 years ago

മുൻകൂർ ജാമ്യം നീളുന്നു, വിജയ് ബാബുവിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

Demo Infynith
3 years ago
Exit mobile version