Anveshifilm
Movie

സിനിമയെ റിവ്യൂ കൊണ്ടെന്നും നശിപ്പിക്കാനാവില്ല;മമ്മൂട്ടി

കൊച്ചി : റിവ്യൂ നിർത്തിയത് കൊണ്ടൊന്നും സിനിമ രക്ഷപ്പെടാൻ പോകുന്നില്ലെന്ന് മമ്മൂട്ടി. “കാതൽ ദ കോർ’ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് മാധ്യമങ്ങളെ കാണുകയായിരുന്നു.  സിനിമ റിവ്യൂവും റോസ്റ്റിങ്ങും രണ്ടും രണ്ടാണ്‌. സിനിമയെ റിവ്യൂ കൊണ്ടെന്നും നശിപ്പിക്കാനാവില്ല. ഓരോരുത്തരുടെ കാഴ്‌ചപ്പാടനുസരിച്ചാണ്‌ സിനിമ കാണാൻ വരുന്നത്‌. റിവ്യൂ നിർത്തിയത് കൊണ്ട് സിനിമ രക്ഷപ്പെടാൻ പോകുന്നില്ല. റിവ്യൂക്കാർ അവരുടെ വഴിക്കും സിനിമ അതിന്റെ വഴിക്കും പോകും. പ്രേക്ഷകർക്ക് ഇഷ്‌ടമുള്ള സിനിമകളാണ് അവർ കാണുന്നത്. നമുക്ക് തോന്നണം സിനിമ കാണണോ വേണ്ടയോഎന്ന്. നമുക്ക് എല്ലാവർക്കും അഭിപ്രായസ്വാതന്ത്ര്യമുണ്ട്. അത് നമ്മുടെ അഭിപ്രായമായിരിക്കണം. മറ്റൊരാളുടെ അഭിപ്രായം നമ്മള്‍ പറഞ്ഞാല്‍ നമ്മുടെ അഭിപ്രായസ്വാതന്ത്ര്യം പോയി – മമ്മൂട്ടി പറഞ്ഞു.

Related posts

നടികർ തിലക’ത്തിന്റെ ഓഡിയോ റൈറ്റ് സ്വന്തമാക്കി തിങ്ക് മ്യൂസിക്.

Demo Infynith
2 years ago

ജയം രവി ചിത്രം ‘ഇരൈവൻ’ ഒടിടിയിലെത്തി

Demo Infynith
2 years ago

അർജുൻ അശോകന്‍റെ ജന്മദിനത്തിൽ “ചാവേറി’ലെ ക്യാരക്‌ടർ ലുക്ക്

Demo Infynith
2 years ago
Exit mobile version