Anveshifilm
Interview, Movie, Talk

അടുത്തിടെ സിദ്ദിഖിൽ നിന്നും സങ്കടപ്പെടുത്തുന്ന അനുഭവം ഉണ്ടായിട്ടുണ്ട്: മാല പാർവതി

വിജയ് ബാബുവിനെതിരെ ഉയർന്ന ലൈംഗിക പീഡന പരാതിക്ക് പിന്നാലെ താരസംഘടനയായ അമ്മയിൽ പൊട്ടിത്തെറി. അമ്മയുടെ ആഭ്യന്തര പരാതി പരിഹാര സമിതിയിൽ നിന്നും നടി മാല പാർവതി രാജിവച്ചിരുന്നു. സംഘടനയിൽ തനിക്ക് വിശ്വാസമില്ലെന്ന് പറയുകയാണ് മാല പാർവതി. ഇപ്പോഴിതാ, നടൻ സിദ്ദിഖിൽ നിന്നും തനിക്ക് സങ്കടപ്പെടുത്തുന്ന അനുഭവം ഉണ്ടായിട്ടുണ്ടെന്ന് പറയുകയാണ് നടി. ഒരു ചാനൽ ചർച്ചയ്ക്കിടെയായിരുന്നു മാല പാർവതിയുടെ വെളിപ്പെടുത്തൽ.

കാളിദാസൻ നായകനായ ഹാപ്പി സർദാർ എന്ന സിനിമയുടെ സെറ്റിൽ വെച്ച് തനിക്ക് സിദ്ദിഖിൽ നിന്നും സങ്കടപ്പെടുത്തുന്ന അനുഭവം ഉണ്ടായിട്ടുണ്ടെന്നാണ് മാല പാർവതി പറയുന്നത്. അദ്ദേഹത്തിന്റെ ചില നിലപാടുകൾ കാരണം താൻ കുറെ സങ്കടപ്പെട്ടിട്ടുണ്ടെന്നും അവരൊക്കെ ഉള്ളപ്പോൾ തനിക്ക് അമ്മയിൽ വലിയ പ്രതീക്ഷയില്ല എന്നും നടി വ്യക്തമാക്കി. 2019 ലായിരുന്നു ഹാപ്പി സർദാർ എന്ന കാളിദാസൻ ചിത്രം ചിത്രീകരണം നടന്നത്. സിനിമയുടെ സെറ്റിൽ തനിക്ക് തുടർന്നുപോകാൻ പറ്റാത്ത രീതിയിൽ പ്രശ്നങ്ങൾ നേരിടേണ്ടി വന്നു എന്നാണ് മാല പാർവതി വെളിപ്പെടുത്തിയത്. നടി ഇക്കാര്യം മുൻപ് വെളിപ്പെടുത്തിയിരുന്നു. തൊട്ടുപിന്നാലെ സിനിമയുടെ ചില അണിയറപ്രവർത്തകർ സെറ്റിൽ ഒരു അമ്മ നടി കാരവാൻ ചോദിച്ചു എന്ന് ആരോപിച്ച് രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെ നടി സെറ്റിൽ പ്രാഥമിക സൗകര്യങ്ങൾ പോലുമില്ലാത്തതിനെതിരെ പോസ്റ്റും പങ്കുവെച്ചിരുന്നു.

വിജയ് ബാബുവിനെതിരെ യുവനടി ലൈംഗികാരോപണം ഉന്നയിച്ചതിനു പിന്നാലെ നിരവധി പൊട്ടിത്തെറികൾ ആണ് താരസംഘടനയായ അമ്മയിൽ ഉണ്ടായത്. നടൻ ബാബുരാജും നടി ശ്വേതാ മേനോനും വിജയ് ബാബുവിനെ അമ്മയിൽ നിന്ന് പുറത്താക്കില്ലെങ്കിൽ രാജിവെക്കുമെന്ന് അറിയിച്ചിരുന്നു. വിജയ് ബാബയുവിനെതിരെ നടപടി സ്വീകരിക്കുന്ന കാര്യത്തിൽ അമ്മ മൃദു സമീപനം ആണ് കൈക്കൊണ്ടതെന്ന് ചൂണ്ടിക്കാട്ടി ശ്വേതാ മേനോനും കുക്കു പരമേശ്വരനും അമ്മയുടെ ആഭ്യന്തര പരാതി പരിഹാര സമിതിയിൽ നിന്നും രാജിവെച്ചിരുന്നു.

Related posts

വീണ്ടും ഗായകനായി കാര്‍ത്തി; ‘സര്‍ദാര്‍’ലെ ആദ്യ ഗാനം പുറത്ത്

Demo Infynith
2 years ago

കെ.ടി.കുഞ്ഞുമോൻ നിർമ്മിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ‘ ജെൻ്റിൽമാൻ 2 ‘ആദ്യ ഷെഡ്യൂൾ പൂർത്തിയായി.

Demo Infynith
1 year ago

അരുണായി നിരഞ്ജ് മണിയന്‍ പിള്ള; ‘വിവാഹ ആവാഹനം’ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി

Demo Infynith
3 years ago
Exit mobile version