ഇതുകൊണ്ടും സരസ്വതി പഠിക്കാന്‍ പോകുന്നില്ല. ഇനിയും വേദികയ്‌ക്കൊപ്പം ചേര്‍ന്ന് സുമിത്രയ്ക്ക് എതിരെ തിരിയും. അതും അല്ലെങ്കില്‍ സുമിത്ര തന്നെ ഉത്തമയായ മരുമകളായി വന്ന് അമ്മയെ ശ്രീനിലയത്തിലേക്ക് കൂട്ടി കൊണ്ടു പോകും, എന്നിട്ട് അവരുടെ വായിലുള്ളത് ചോദിച്ച് വാങ്ങിക്കും- എന്നൊക്കെയാണ് പ്രേക്ഷകരുടെ അനുമാനം.

കുടുംബ വിളക്ക് എന്ന സീരിയല്‍ പ്രേക്ഷകര്‍ക്ക് ആവേശം നിറച്ച് മുന്നേറുകയാണ് ഇപ്പോള്‍. തുടക്കത്തിലെ കണ്ണീര്‍ നായിക ഇമേജ് ഒക്കെ ഇപ്പോള്‍ മാറി. സുമിത്രയുടെ അടുക്കളയില്‍ നിന്ന് അരങ്ങത്തേക്കുള്ള പ്രവേശനവും, ദുബായി യാത്രയും ഒക്കെ പ്രേക്ഷകര്‍ നന്നായി ആസ്വദിച്ചിരുന്നു. ഇപ്പോള്‍ ട്രെന്റിങ് വേദികയും – സരസ്വതി അമ്മയും തമ്മിലുള്ള കോമ്പിനേഷനാണ്. എത്ര കിട്ടിയാലും പഠിക്കാത്ത ഇവരാണ് കുടുംബ വിളക്കിന്റെ ഐശ്വര്യം എന്ന് പ്രേക്ഷകര്‍ പറയുന്നു.

​വേദികയുടെ പണി ഏറ്റില്ല

സുമിത്രയുടെ ദുബായി യാത്ര മുടക്കാന്‍ വേണ്ടി സരസ്വതി അമ്മയെ സ്റ്റെപ്‌സില്‍ നിന്ന് മനപൂര്‍വ്വം തള്ളി താഴെ ഇടുമ്പോള്‍ വേദിക കരുതിയില്ല ഇത് തനിയ്ക്ക് തന്നെയുള്ള പാരയായിരിയ്ക്കും എന്ന്. വീണു നടു ഒടിഞ്ഞ സരസ്വതി അമ്മയെ വേദിക തന്നെ നോക്കേണ്ടി വന്നു. സുമിത്ര ദുബായില്‍ പോയി തിരിച്ച് വരികയും ചെയ്തു. താന്‍ കുഴിച്ച കുഴിയില്‍ താന്‍ തന്നെ എന്ന പഴഞ്ചൊല്ല് അര്‍ത്ഥവത്താക്കി!

​കിട്ടിയാലും പഠിക്കാത്ത സരസു

അമ്മായി അമ്മയെ പരിചരിയ്ക്കുന്നത് ദേവികയ്ക്ക് ഒട്ടും സഹിക്കാന്‍ പറ്റുന്ന കാര്യമല്ല എങ്കിലും, ആര്‍ക്കോ വേണ്ടി ചെയ്തു തീര്‍ക്കുകയായിരുന്നു. വേദികയുടെ പരിചരണം ഇഷ്ടപ്പെട്ടില്ല എങ്കിലും, സുമിത്രയായിരുന്നുവെങ്കില്‍ ഇതിലും നന്നായി നോക്കുമായിരുന്നു എന്ന തിരിച്ചറിവ് ഉണ്ടായിരുന്നുവെങ്കിലും ആദ്യ മരുമകളെ അംഗീകരിക്കാന്‍ മാത്രം സരസ്വതി തയ്യാറായിരുന്നില്ല.

​നടതള്ളി വേദിക

അമ്മായി അമ്മയെ നോക്കി നോക്കി വേദിക പാടുപെട്ടു. അച്ഛന്‍ വിളിക്കാതെ പോകില്ല എന്ന വാശിയിലാണ് സരസ്വതി. വിളിക്കില്ല എന്ന വാശിയില്‍ അച്ഛനും. വേറെ വഴിയില്ലാതെ വേദിക സരസ്വതി അമ്മയെ അമ്പലത്തില്‍ നട തള്ളിയതാണ് ഏറ്റവും ഒടുവിലത്തെ എപ്പിസോഡ്. വേദിക വരും എന്ന പ്രതീക്ഷയില്‍ ഇരുന്ന് ഇരുന്ന് സരസ്വതി അമ്മയ്ക്ക് വിശക്കാന്‍ തുടങ്ങി. തളര്‍ന്നിരുന്നത് കണ്ട് ഒരാള്‍ ഭിക്ഷയും നല്‍കി. ഇതിലും വലിയ അവസ്ഥ ഇനി സരസ്വതിയ്ക്ക് വരാനില്ല.

​കമന്റുകള്‍

എന്തായാലും സരസ്വതിയുടെ ഈ അവസ്ഥയില്‍ പ്രേക്ഷകര്‍ സന്തോഷിക്കുകയാണെന്ന തരത്തിലുള്ള കമന്റുകളാണ് ഇപ്പോള്‍ വന്നു കൊണ്ടിരിയ്ക്കുന്നത്. ഇതുകൊണ്ടും സരസ്വതി പഠിക്കാന്‍ പോകുന്നില്ല. ഇനിയും വേദികയ്‌ക്കൊപ്പം ചേര്‍ന്ന് സുമിത്രയ്ക്ക് എതിരെ തിരിയും. അതും അല്ലെങ്കില്‍ സുമിത്ര തന്നെ ഉത്തമയായ മരുമകളായി വന്ന് അമ്മയെ ശ്രീനിലയത്തിലേക്ക് കൂട്ടി കൊണ്ടു പോകും, എന്നിട്ട് അവരുടെ വായിലുള്ളത് ചോദിച്ച് വാങ്ങിക്കും- എന്നൊക്കെയാണ് പ്രേക്ഷകരുടെ അനുമാനം.

sraswathi vedika2

sraswathi-vedika2