പ്രമുഖ സംവിധായകൻ ആനന്ദ് ദൈവ് ആദ്യമായി ഹിന്ദി ഭാഷയിൽ സംവിധാനം ചെയ്ത ഡൈ ഇൻ ലവ് എന്ന കൊച്ചു ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രമുഖരുടെ പേജിലൂടെ റിലീസായി.കോർപിയോൺ മൂവിസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രം ദുബൈയിലാണ് പൂർണ്ണമായും ചിത്രീകരിച്ചത്. ഓഗസ്റ്റ് അവസാനവാരത്തോടെ യു.ഏ.യി യിൽ ചിത്രം തിയേറ്റർ റിലീസ് ചെയ്യുന്നതാണ്.
മരുഭൂമിയുടെ പശ്ചാത്തലത്തിൽ പ്രണയത്തിന്റെയും പ്രതികാരത്തിന്റെയും അസാധാരണ സന്ദർഭങ്ങളെ വരച്ചു കാട്ടുകയാണ് ഡൈ ഇൻ ലവ് എന്ന ചിത്രത്തിലുടെ സംവിധായകൻ ആനന്ദ് ദൈവ്. തിരക്കഥ – ആനന്ദ് ദൈവ് ,സംഗീതം -സജീവ് മംഗലത്ത്, സംഭാഷണം -ദിനേശ്, ഡിഓപി -അബ്ദുൽലത്തീഫ് ഒകെ, ക്യാമറ – അമീറലി ഒളവറ, വിഎഫ്എക്സ് – നിതീഷ് മോഹനൻ, പിആർഒ -അയ്മനം സാജൻ, യൂണിറ്റ് -ലത്തീഫ് പ്രൊഡക്ഷൻ, മേക്കപ്പ് -സൽമാ ബ്യൂട്ടി, അസോസിയേറ്റ് ഡയറക്ടർ -മുഹമ്മദ് റിസ്വാൻ, എഡിറ്റിംഗ് – ശംഭു എസ് ബാബു. റിച്ചിത സോണി, സനീ ഹസ്സൻ, എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ, മധു കുരുവത്ത്, ഷീന നായർ എന്നിവരും വേഷമിടുന്നു.