Anveshifilm
Movie, Uncategorized

ഉപചാരപൂര്‍വ്വം ഗുണ്ട ജയൻ’ സിനിമ ഒടിടിയിൽ എത്തി

കൊച്ചി: സൈജു കുറുപ്പിനെ കേന്ദ്രകഥാപാത്രമാക്കി ദുല്‍ഖര്‍ സല്‍മാൻ നിര്‍മിച്ച് ചിത്രം ഉപചാരപൂര്‍വ്വം ഗുണ്ട ജയൻ ആമസോൺ പ്രൈം വീഡിയോയിൽ പ്രദർശനം ആരംഭിച്ചു. ഫെബ്രുവരി 25ന് തീയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. അരുൺ വൈഗയാണ് ചിത്രത്തിന്റെ സംവിധായകൻ.

വേഫെയര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും മൈ ഡ്രീംസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സെബാബ് ആനിക്കാടും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. രാജേഷ് വര്‍മ്മയുടേതാണ് ചിത്രത്തിന്റെ തിരക്കഥ. സൈജു കുറുപ്പിന്റെ നൂറാമത് ചിത്രം കൂടിയാണ് ‘ഉപചാരപൂർവ്വം ​ഗുണ്ട ജയൻ.

Related posts

പ്രൊമോഷൻ പരിപാടികൾക്ക് തുടക്കമിട്ട് കിംഗ് ഓഫ് കൊത്ത ടീം. 

Demo Infynith
2 years ago

ആക്ഷൻ ഹീറോയായി ഉണ്ണിമുകന്ദൻ എത്തുന്നു.

Demo Infynith
1 year ago

പല്ലൊട്ടി 90 ‘s കിഡ്‌സ്’ ഉടൻ തിയേറ്ററുകളിലേക്ക്

Demo Infynith
2 years ago
Exit mobile version