ചിത്രത്തിന്റേതായി പുറത്തു വരുന്ന പുതിയ അപ്ഡേഷനുകൾക്കും വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ലോകസിനിമയുടെ ചരിത്രത്തിൽ തന്നെ അത്ഭുതമായി മാറിയ അവതാറിന്റെ രണ്ടാം ഭാഗത്തേക്കുറിച്ചുള്ള പുതിയ വിശേഷം പങ്കുവച്ചിരിക്കുകയാണ് അണിയറപ്രവർത്തകരിപ്പോൾ.

അത്രയേറെ ആകാംക്ഷയോടെയും ഇഷ്ടത്തോടെയും അവതാർ 2 വിനായുള്ള കാത്തിരിപ്പിലാണ് സിനിമ ആസ്വാദകർ. ഒരുപക്ഷേ ഒരു സിനിമയുടെ തുടർച്ചയ്ക്കായി സിനിമ പ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രം കൂടിയായിരിക്കും അവതാർ 2. ചിത്രത്തിന്റേതായി പുറത്തു വരുന്ന പുതിയ അപ്ഡേഷനുകൾക്കും വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ലോകസിനിമയുടെ ചരിത്രത്തിൽ തന്നെ അത്ഭുതമായി മാറിയ അവതാറിന്റെ രണ്ടാം ഭാഗത്തേക്കുറിച്ചുള്ള പുതിയ വിശേഷം പങ്കുവച്ചിരിക്കുകയാണ് അണിയറപ്രവർത്തകരിപ്പോൾ.

അവതാർ 2 എത്തുന്നു

-2-

അവതാർ 2വിന്റെ റിലീസ് തീയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകരിപ്പോൾ. ഈ വർഷം 16 നാണ് ചിത്രം തീയേറ്ററുകളിലെത്തുക. അവതാർ- ദ് വേ ഓഫ് വാട്ടർ എന്നാണ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ പേര്. നിർമാതാക്കളായ ട്വന്റീത് സെഞ്ച്വറി ഫോക്സാണ് ഇക്കാര്യം അറിയിച്ചത്. ലാസ് വേഗാസിലെ സീസർ പാലസിൽ നടന്ന സിനിമാകോൺ ചടങ്ങിലാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപനം നടന്നത്. ചിത്രത്തിന്റെ ട്രെയ്‌ലർ ഡോക്ടർ സ്ട്രെയിഞ്ച് ഇൻ ദ് മൾട്ടിവേഴ്സ് ഓഫ് മാഡ്നസ് എന്ന ചിത്രത്തിനൊപ്പം മേയ് ആറിന് തീയേറ്ററുകളിൽ പ്രദർശിപ്പിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

കടലിനടിയിലെ വിസ്മയം

കടലിനടിയിലെ വിസ്മയ ലോകമാകും ഇത്തവണ കാമറൂൺ അവതാർ 2 വിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തിക്കുക. ആകാംക്ഷയുടെ മുൾമുനയിൽ പ്രേക്ഷകരെ നിർത്താൻ കഴിയുന്ന സാങ്കേതികതയായിരിക്കും ചിത്രത്തിലെന്നാണ് സൂചനകൾ. ജേക്കിനേയും നെയിത്രിയേയും കേന്ദ്രീകരിച്ചായിരിക്കും സിനിമയുടെ കഥ പൂർണമായും പറയുകയെന്നാണ് കാമറൂൺ പറയുന്നത്. നെയിത്രിയെ വിവാഹം ചെയ്യുന്ന ജേക്ക് ഗോത്ര തലവനാകുന്നതിലൂടെ കഥ പുരോഗമിക്കുന്നത്. എന്തെല്ലാം ദൃശ്യവിസ്മയങ്ങളായിരിക്കും സംവിധായകൻ ഒരുക്കിയിരിക്കുന്നതെന്ന് കാണാൻ കാത്തിരിക്കുകയാണ് സിനിമ പ്രേക്ഷകർ.

2500 കോടി കളക്ഷൻ

2500-

സോ സൽദാന, സാം വർത്തിംഗ്ടൺ, കേറ്റ് വിൻസ്ലെറ്റ്, വിൻ ഡീസൽ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. 2050 ൽ നടക്കുന്ന കഥയായാണ് ചിത്രമൊരുങ്ങുന്നത്. 1832 കോടിയാണ് ചിത്രത്തിന്റെ മുതൽ മുടക്ക്. 2500 കോടിയിലധികമായിരുന്നു അവതാറിന്റെ മുഴുവൻ കളക്ഷൻ. സിനിമ ചരിത്രത്തിൽ ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും മികച്ച കമ്പ്യൂട്ടർ ഗ്രാഫിക്സ്, മോഷൻ പിക്ചേഴ്സ് ടെക്നോളജി തുടങ്ങിയവ ഉപയോഗിച്ചായിരുന്നു അവതാർ നിർമിച്ചത്. 2012 ൽ തന്നെ അവതാറിന് തുടർച്ചയുണ്ടാകുമെന്ന് സംവിധായകൻ പ്രഖ്യാപിച്ചിരുന്നു. ചിത്രത്തിന്റെ മൂന്നാം ഭാഗം 2024 ഡിസംബറിലും നാലാം ഭാഗം 2026 ഡിസംബറിലും അഞ്ചാം ഭാഗം 2028 ലും പ്രദർശനത്തിനെത്തും.

അവതാർ എന്ന വിസ്മയം

നീല മനുഷ്യരുടെ ഗ്രഹമായ പാൻഡോറയിലേക്ക് 3ഡി കാഴ്ചകളൊരുക്കി പ്രേക്ഷകനെ എത്തിക്കുകയായിരുന്നു അവതാർ. ലോകമെമ്പാടുമുള്ള സിനിമ പ്രേമികളുടെ 11 വർഷത്തെ കാത്തിരിപ്പാണ് അവതാർ 2. ചിത്രത്തിലെ ദൃശ്യ വിരുന്നിനായുള്ള കാത്തിരിപ്പിലാണിപ്പോൾ പ്രേക്ഷകർ. ചിത്രത്തിന്റെ പോസ്റ്ററുകളും കട്ടൗട്ട്കളുമൊക്കെയായി അവതാർ ആരാധകരും സോഷ്യൽ മീഡിയയിൽ സജീവമായിക്കഴിഞ്ഞു.