Anveshifilm
Photo galary

കനത്ത സുരക്ഷയിൽ മഹാബലിപുരത്ത് നയൻ‌താര വിഘ്നേഷ് മാംഗല്യം ഇന്ന്

തെന്നിന്ത്യൻ സിനിമകളിലെ ലേഡി സൂപ്പർ സ്റ്റാറായ നയൻതാരയുടെ കഴുത്തിൽ വിഘ്നേഷ് ശിവൻ ഇന്ന് താലികെട്ടും. ഇതോടെ സിനിമാപ്രേമികളുടെ കാത്തിരിപ്പിന് അവസാനമാകും. എല്ലാ കാത്തിരിപ്പുകൾക്കും ചോദ്യങ്ങൾക്കുമുള്ള ഉത്തരമാണ് ഇന്ന് മഹാബലിപുരത്ത് നടക്കുന്നത്. നീണ്ട ഏഴ് വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചത്. നയൻസും വിക്കിയും പ്രണയത്തിലാകുന്നത്‌ നാനും റൗഡിതാൻ എന്ന സിനിമയുടെ സെറ്റിൽ വച്ചായിരുന്നു.  

മഹാബലിപുരം ഷെറാട്ടണ്‍ ഗ്രാന്‍ഡ് ഹോട്ടലില്‍ വച്ചാണ് വിവാഹം നടക്കുന്നത്.  സിനിമാമേഖലയില്‍ നിന്ന് വളരെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുക്കുകയെന്നാണ് റിപ്പോർട്ട് ലഭിച്ചിരിക്കുന്നത്. രജനീകാന്ത്, കമല്‍ഹാസന്‍, വിജയ് സേതുപതി, സൂര്യ, സാമന്ത, ചിരഞ്ജീവി, ആര്യ തുടങ്ങിയ താരങ്ങള്‍ ചടങ്ങിനെത്തുമെന്നാണ് സൂചന. മാത്രമല്ല നയന്‍താരയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ ‘ജവാന്‍’ലെ നായകന്‍ ഷാരൂഖ് ഖാനും ചടങ്ങിനെത്തുമെന്ന് റിപ്പോർട്ടുണ്ട്. എന്നാൽ ഇതിലൊന്നും ഔദ്യോഗിക സ്ഥിരീകരണങ്ങളില്ല.

Related posts

പാൽതു ജാനവർ ഒടിടിയിലേക്കെത്തുന്നു; റിലീസ് പ്രഖ്യാപിച്ചു

Demo Infynith
3 years ago

വിജയ് സേതുപതി സുൻദീപ് കിഷൻ പാൻ ഇന്ത്യൻ ചിത്രം “മൈക്കിൾ” ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി

Demo Infynith
2 years ago

മാസ്റ്റർ മഹേന്ദ്രൻ നായകനാവുന്ന പാൻ ഇന്ത്യൻ സിനിമ നീലകണ്ഠൻ.

Demo Infynith
2 years ago
Exit mobile version