ചെന്നൈ  : വിജയ് സേതുപതി, നയൻ‌താര, സാമന്ത എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തയി കാതുവാക്കുള രണ്ടു കാതൻ സിനിമ ഒടിടി റിലീസിനായി ഒരുങ്ങുന്നു. ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ മെയ് മുതൽ 27 സംപ്രേഷണം ചെയ്യും. ത്രികോണ പ്രണയകഥയാണ് ചിത്രത്തിന്റെ പ്രമേയം. വിഘ്നേഷ് ശിവനാണ് ചിത്രം സംവിധാനം ചെയ്തരിക്കുന്നത്. ഏപ്രിൽ 28 ന് തീയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്. 

റാംബോ എന്ന കഥാപാത്രമായാണ് വിജയ് സേതുപതി ചിത്രത്തിൽ എത്തുന്നത്. നയൻതാര കൺമണിയായും സാമന്ത ഖദീജ എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. ആദ്യമായാണ് സാമന്തയും നയൻതാരയും ഒരുമിച്ച് ഒരു ചിത്രത്തിൽ അഭിനയിക്കുന്നത്. വിഘ്നേശ് ശിവന്റെ നാലാമത്തെ ചിത്രമാണ് ‘കാതുവാക്കുള രണ്ടു കാതൽ’. മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തും ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. മുഹമ്മദ് മോബി എന്ന കഥാപാത്രത്തെയാണ് ശ്രീശാന്ത് അവതരിപ്പിക്കുന്നത്. ശ്രീശാന്ത് ആദ്യമായി അഭിനയിക്കുന്ന തമിഴ് ചിത്രമെന്ന പ്രത്യേകതയും കാതുവാക്കുള രണ്ടു കാതലിന് ഉണ്ട്. 

സെവൻ സ്ക്രീൻ സ്റ്റുഡിയോസിന്റെയും  റൗഡി പിക്ചേഴ്സിന്റെയും ബാനറിലാണ് ചിത്രം എത്തുന്നത്.  ലളിത് കുമാർ എസ്.എസും നയൻതാരയും വിഘ്നേശ് ശിവനും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നതും വിഘ്നേശ് ശിവൻ തന്നെയാണ്. 

വിജയ് സേതുപതി,  നയൻ‌താര, സാമന്ത എന്നിവർ എന്നിവരെ കൂടാതെ കലാ മാസ്റ്റർ, റെഡിൻ കിംഗ്സ്ലി, ലൊല്ലു സഭാ മാരൻ, ഭാർഗവ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. എസ്.ആർ കതിർ, വിജയ് കാർത്തിക് കണ്ണൻ എന്നിവരാണ് ചിത്രത്തിന്റെ ക്യാമറ. ശ്രീകർ പ്രസാദാണ് ചിത്രത്തിന്റെ എഡിറ്റിങ്.