Anveshifilm
Serial

കുടുംബവിളക്ക് മികച്ച സീരിയല്‍;മനോജ്  ശ്രീലകം സംവിധായകന്‍;രാജീവ് നടന്‍, അമല നടി

ജന്മഭൂമി മൂന്നാമത് ടെലിവിഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്ത കുടുംബവിളക്കാണ് മികച്ച സീരിയല്‍. മിസിസ് ഹിറ്റ്‌ലറിന്റെ (സീ കേരള)  സംവിധായകന്‍  മനോജ്  ശ്രീലകം ആണ്  മികച്ച സംവിധായകന്‍ . മികച്ച നടനായി രാജീവ് പരമേശ്വരനും (സാന്ത്വനം, ഏഷ്യാനെറ്റ്) നടിയായി അമല ഗിരീശനും (ചെമ്പരത്തി, സീ കേരള) തെരഞ്ഞെടുക്കപ്പെട്ടു. താഴെ പറയുന്നവയാണ് മറ്റ് അവാര്‍ഡുകള്‍.

മികച്ച രണ്ടാമത്തെ സീരിയല്‍-  മഞ്ഞില്‍ വിരിഞ്ഞ പൂവ് (മഴവില്‍ മനോരമ), തിരക്കഥ-ജെ പള്ളാശ്ശേരി (സ്വാന്തനം, ഏഷ്യാനെറ്റ്), സ്വഭാവ നടന്‍ -കോട്ടയം റഷീദ് (പാടാത്ത പൈങ്കിളി, ഏഷ്യാനെറ്റ്), സ്വഭാവ നടി -രഞ്ജുഷ  മേനോന്‍ (വിവിധ സീരിയലുകള്‍), താരജോഡി-  വിപിന്‍ ജോസ് അന്‍ഷിത,(കൂടെവിടെ, ഏഷ്യാനെറ്റ്), കോമഡി ടീം -ഉരുളക്ക് ഉപ്പേരി (അമൃത ടി വി),ഹാസ്യ നടന്‍ -അനീഷ് രവി (അളിയന്‍സ്, കൗമുദി ടിവി), ഹാസ്യ നടി-ശ്രുതി രജനീകാന്ത് ചക്കപ്പഴം,ഫഌവഴ്‌സ്), ബാലതാരം -കണ്ണന്‍ (ചക്കപ്പഴം, ഫഌവഴ്‌സ് ),പ്രത്യേക ജൂറി പരാമര്‍ശം-ശ്രീദേവി അനില്‍(എന്റെ മാതാവ്, സൂര്യ)

ജി എസ് വിജയന്‍,   ചെയര്‍മാന്‍ (സംവിധായകന്‍), കലാധരന്‍ (സംവിധായകന്‍), ദീപു കരുണാകരന്‍ ( സംവിധായകന്‍), ലീലാ പണിക്കര്‍ (നടി) ഗുര്‍ദ്ദീപ് കൗര്‍ വേണു( നിര്‍മ്മാതാവ്) പി ശ്രീകുമാര്‍ (മാധ്യമ പ്രവര്‍ത്തകന്‍) എന്നവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് നിര്‍ണ്ണയിച്ചത്. മെയ് 28 ന് തൊടുപുഴയില്‍ നടക്കുന്ന താരനിശയില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും.

Related posts

സാന്ത്വനം മുതൽ മൗനരാഗം വരെ 2021-ലെ അഞ്ച് മലയാളം ടിവി സീരിയലുകൾ

Demo Infynith
2 years ago

കൂടത്തായി കൂട്ടക്കൊലപാതകത്തെ ആസ്പദമാക്കി ഒരുക്കിയ ഡോക്യുമെന്ററി ഡിസംബർ 22 മുതൽ സ്ട്രീം ചെയ്യും. 

Demo Infynith
9 months ago

‘എല്ലാം ഒപ്പിച്ച് വെച്ചിട്ട് കിടക്കുന്നത് കണ്ടില്ലേ?’യെന്ന് ശിവേട്ടൻ്റെ ചാരെ കിടന്ന് അഞ്ജലി! 

Demo Infynith
2 years ago
Exit mobile version