Anveshifilm
Interview

“കുട്ടിക്കാലത്ത് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്”: വെളിപ്പെടുത്തലുമായി നടി കങ്കണ റണാവത്ത്

മുംബൈ: കുട്ടിക്കാലത്ത് ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടിരുന്നതായി തുറന്നുപറഞ്ഞ് നടി കങ്കണ റണാവത്ത്. തന്റെ ജന്മനാടായ ഹിമാചൽ പ്രദേശിലാണ് സംഭവം നടന്നതെന്നും താരം പറഞ്ഞു. കങ്കണ അവതാരകയായെത്തുന്ന, ലോക്ക് അപ്പ് എന്ന ടെലിവിഷൻ റിയാലിറ്റി ഷോയിലാണ് താരം വെളിപ്പെടുത്തൽ നടത്തിയത്.

മത്സരാർത്ഥികളുമായുള്ള ആശയവിനിമയത്തിനിടെ താൻ കുട്ടിക്കാലത്ത് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് നടി വെളിപ്പെടുത്തുകയായിരുന്നു. ആറു വയസ്സുള്ളപ്പോൾ ലൈം​ഗികപീഡനം ഏൽക്കേണ്ടിവന്നുവെന്ന് റിയാലിറ്റി ഷോയിലെ മത്സരാർത്ഥി, മുനവർ ഫാറൂഖി വെളിപ്പെടുത്തിയപ്പോൾ, തനിക്കും സമാനമായ അനുഭവം നേരിടേണ്ടി വന്നുവെന്ന് കങ്കണ പറയുകയായിരുന്നു.

‘ഒട്ടേറെ കുട്ടികൾ ഇത്തരത്തിലുള്ള പീഡനങ്ങളിലൂടെ കടന്നുപോകുന്നു, പക്ഷേ ആരും പൊതുവേദിയിൽ ഇത് ചർച്ച ചെയ്യുന്നില്ല. ഞാനടക്കം പലരും ഇത് അനുഭവിച്ചിട്ടുണ്ട്. ഞാൻ വളരെ ചെറുതായിരിക്കുമ്പോൾ, എന്നെക്കാൾ കുറച്ച് വയസ്സ് കൂടുതലുള്ള ഒരു ആൺകുട്ടി എന്നെ അനുചിതമായി സ്പർശിക്കുമായിരുന്നു. പക്ഷേ അതിന്റെ അർത്ഥമെന്താണെന്ന് അന്ന് എനിക്ക് അറിയില്ലായിരുന്നു. കുടുംബം എത്രമാത്രം സംരക്ഷിച്ചാലും ഓരോ കുട്ടിയും ഇതിലൂടെ കടന്നുപോകുന്നു,’ കങ്കണ പറഞ്ഞു.

Related posts

‘ജനഗണമന’ സിനിമ തീയേറ്ററുകളിൽ മികച്ച പ്രകടനo നടത്തുന്നു.’സിനിമയ്ക്ക് കിട്ടുന്ന കൈയ്യടിക്ക് ഞാൻ ആദ്യം നന്ദി പറയുന്നത് നമ്മുടെ മെഗാ സ്റ്റാർ മമ്മൂക്കയ്ക്കാണ്’: ഡിജോ ജോസ്

Demo Infynith
3 years ago

ഹിന്ദി ഇന്ത്യയുടെ രാഷ്ട്ര ഭാഷ അണോ അല്ലയോ ? സുഹാസിനി പറയുന്നു.

Demo Infynith
3 years ago

ചിരിപടർത്തി ‘ആനന്ദം പരമാനന്ദം’ ടീസർ

Demo Infynith
3 years ago
Exit mobile version