കൊച്ചി: കൂടത്തായി കൂട്ടക്കൊലപാതകത്തെ ആസ്പദമാക്കി ഒരുക്കിയ നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി ഡിസംബർ 22 മുതൽ സ്ട്രീം ചെയ്യും. ‘കറി ആൻഡ് സയനൈഡ്- ദ ജോളി ജോസഫ് കേസ്’ എന്ന ഡോക്യുമെന്ററിയുടെ ട്രെയിലർ അണിയർ പ്രവർത്തകർ പുറത്തുവിട്ടു. 14 വർഷത്തിനിടെ ആറ് കൊലപാതകങ്ങൾ നടത്തിയ പ്രതി ജോളി ജോസഫിന്റെ ജീവിതം ആസ്പദമാക്കിയാണ് ഡോക്യുമെന്ററി ചെയ്തിരിക്കുന്നത്.
ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ഡോക്യുമെന്ററിയുടെ കഥാകൃത്ത് ശാലിനി ഉഷാദേവിയാണ്. ക്രിയേറ്റീവ് പ്രൊഡ്യൂസർ: മൗമിത സെൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ചാന്ദ്‌നി അഹ്ലാവത് ദബാസ്,സൂപ്പർവൈസിംഗ് എഡിറ്റർമാർ: സാച്ച് കാഷ്കെറ്റ്, ജെയിംസ് ഹേഗുഡ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.