മെഗാ പ്രൊഡ്യൂസർ കെ.ടി.കുഞ്ഞുമോൻ നിർമ്മിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ‘ ജെൻ്റിൽമാൻ 2 ‘  പതിനഞ്ച് ദിവസത്തെ ആദ്യഘട്ട ഷൂട്ടിംഗ് ചെന്നൈയിലും പരിസര പ്രദേശങ്ങളിലുമായി പൂർത്തിയായി. ചിത്രത്തിൻ്റെ ആദ്യ ഷെഡ്യൂളിൽ നായകൻ ചേതൻ, നായികമാരായ നയൻതാര ചക്രവർത്തി, പ്രിയാലാൽ  സിത്താര, സുധാ റാണി, ശ്രീലത, കണ്മണി, ബഡവാ ഗോപി, ഹാസ്യ രാജാക്കന്മാരായ മുല്ലൈ – കോതണ്ഡം, ‘ ലൊല്ലു സഭാ ‘ സാമി നാഥൻ, ബേബി പദ്മ രാഗ എന്നിവർ പങ്കെടുത്ത ഏതാനും രംഗങ്ങളും ദിനേശ് കാശി ഒരുക്കിയ ദൈർഘ്യമേറിയ  ഒരു സാഹസിക സ്റ്റണ്ട് രംഗവുമാണ് ചിത്രീകരിച്ചത്. 

നായകനേയും നായികമാരേയും കൂടാതെ സുമൻ, മനോജ്.കെ.ജയൻ, പ്രാച്ചികാ(മാമാങ്കം),രാധാ രവി, ‘ കാന്താര ‘ വില്ലൻ അച്യുത് കുമാർ, ‘ വിജയ് ടി വി ‘ പുകഴ്, രവി പ്രകാശ്, ബഡവാ ഗോപി , ഷിശീർ ശർമ്മ, ജോൺ മഹേന്ദ്രൻ, സെന്ദ്രായൻ, മുനിഷ് രാജാ, പ്രേം കുമാർ,’ കല്ലൂരി ‘ വിമൽ, ‘ ജിഗർതാണ്ടാ ‘ രമേഷ്,  മുല്ലൈ – കോതണ്ടം, മൈം ഗോപി, ഇമാൻ അണ്ണാച്ചി, വേലാ രാമമൂർത്തി, ശ്രീ റാം, ജോൺ റോഷൻ, ‘ ലൊല്ലു സഭാ ‘ സാമിനാഥൻ, ജോർജ് വിജയ്, നെൽസൺ , സിത്താര,ശ്രീ രഞ്ജിനി, ശ്രീലത, കൺമണി, കാരുണ്യ, മൈനാ നന്ദിനി, ബേബി പത്മരാഗ, ബേബി അനീഷ എന്നിങ്ങനെ അൻപതിൽ പരം അഭിനേതാക്കളുടെ താരപട തന്നെ ‘ ജെൻ്റിൽമാൻ 2 ‘ വിലുണ്ട്. എ. ഗോകുൽ കൃഷ്ണ സംവിധാനം.