Anveshifilm
Movie

ധ്യാൻ ശ്രീനിവാസൻ, വിനയ് ജോസ് ചിത്രം; ചിത്രീകരണം തുടങ്ങി

ധ്യാൻ ശ്രീനിവാസൻ, വസിഷ്ഠ് ഉമേഷ്,ശ്രിത ശിവദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനയ് ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം കാക്കനാട് യൂത്ത് ഹോസ്റ്റലിൽ ആരംഭിച്ചു. അജു വർഗീസ്, സൈജു കുറുപ്പ്,ജോണി ആന്റണി, ജാഫർ ഇടുക്കി, കെൻഡി സിർദോ, പ്രശാന്ത് അലക്സാണ്ടർ, അനീഷ് ഗോപാൽ, തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. നെക്സ്റ്റൽ സ്റ്റുഡിയോസ്,ക്രിയ ഫിലിം കോർപ് എന്നിവയുടെ സഹകരണത്തോടെ ഗുഡ് ആംഗിൾ ഫിലിംസിന്റെ ബാനറിൽ  സന്ദീപ് നാരായൺ, പ്രേം ഏബ്രഹാം,പയസ് തോമസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ,സംഭാഷണം ധ്യാൻ ശ്രീനിവാസനാണ് എഴുതുന്നത്. 

റോജോ തോമസ് ഛായാഗ്രഹണം നിർവഹിക്കുന്നു. മനു മഞ്ജിത്ത് എഴുതിയ വരികൾക്ക് ശങ്കർ ശർമ്മ സംഗീതം പകരുന്നു.എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ-ദിനിൽ ബാബു,ജോബീഷ് ആന്റണി,പ്രൊഡക്ഷൻ കൺട്രോളർ-സതീഷ് കാവിൽകോട്ട,എഡിറ്റർ -കണ്ണൻ മോഹൻ, കല-അസീസ് കരുവാരക്കുണ്ട്, മേക്കപ്പ്-വിപിൻ ഓമനശ്ശേരി,സജിത്ത് വിതുര(ധ്യാൻ ശ്രീനിവാസൻ),വസ്ത്രാലങ്കാരം- അശ്വതി ഗിരീഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-വിഷ്ണു ചന്ദ്രൻ,മുഹമ്മദ് റിയാസ്, അസോസിയേറ്റ് ഡയറക്ടർ-അമൽ ബോണി, ആക്ഷൻ-മാഫിയ ശശി,  സ്റ്റിൽസ്-അനിജ ജലൻ,ഡിസൈൻ-ആന്റണി സ്റ്റീഫൻ,പി ആർ ഒ-എ എസ് ദിനേശ്

Related posts

കടലിനടിയിലെ മായക്കാഴ്ചകളുടെ ദൃശ്യവിരുന്നൊരുക്കി ‘അവതാർ 2’

Demo Infynith
3 years ago

പൂർണമായും ഒമാനിൽ ചിത്രീകരിച്ച മലയാള ചിത്രം ‘രാസ്​ത’ ​അഞ്ചിന് ​പ്രേക്ഷകരുടെ മുന്നിലേക്ക്‌

Demo Infynith
1 year ago

വൈറ്റ് റൂം ടോർച്ചറിൽ മമ്മൂട്ടി; റോഷാക്കിന്റെ പുതിയ പോസ്റ്റർ

Demo Infynith
3 years ago
Exit mobile version