Anveshifilm
Uncategorized

നടി തൃഷയെക്കുറിച്ച് മൻസൂർ അലി ഖാൻ നടത്തിയ സ്‌ത്രീവിരുദ്ധ പരാമർശത്തിൽ ദേശീയ വനിതാ കമീഷൻ സ്വമേധയ കേസെടുത്തു.

ന്യൂഡൽഹി: നടി തൃഷയെക്കുറിച്ച് മൻസൂർ അലി ഖാൻ നടത്തിയ സ്‌ത്രീവിരുദ്ധ പരാമർശത്തിൽ ദേശീയ വനിതാ കമീഷൻ സ്വമേധയ കേസെടുത്തു. ലിയോയിൽ തൃഷയുണ്ടെന്ന് അറിഞ്ഞപ്പോൾ തനിക്കൊപ്പം ഒരു ബെഡ്‌റൂം സീൻ എങ്കിലും കാണുമെന്ന് പ്രതീക്ഷിച്ചുവന്നും അതുണ്ടായില്ലെന്നുമായിരുന്നു സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ ഒരു പ്രസ്‌മീറ്റിൽ മൻസൂർ അലിഖാന്റെ പരാമർശം. 

മറ്റ് നടിമാരെപ്പോലെ തൃഷയെയും കട്ടിലിലേക്ക് വലിച്ചിടാനാവുമെന്നാണ് പ്രതീക്ഷിച്ചതെന്നും പക്ഷേ സെറ്റിൽ തൃഷയെ ഒന്ന് കാണാൻ പോലുമായില്ലെന്നും മൻസൂർ പറഞ്ഞിരുന്നു. ഖുശ്ബു, റോജ തുടങ്ങിയ അഭിനേതാക്കൾ അഭിനയിച്ച പഴയ തമിഴ് സിനിമകളിലെ ബലാത്സംഗ രംഗം ലിയോയിലും ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും മൻസൂർ പറഞ്ഞു.

പരാമർശത്തിന് പിന്നാലെ മൻസൂർ അലി ഖാനെതിരെ രൂക്, വിമർശനവുമായി നടി തൃഷ രംഗത്തെത്തിയിരുന്നു. നടനോടൊപ്പം ഇനി ഒരിക്കലും പ്രവർത്തിക്കില്ലെന്ന് തൃഷ എക്സിൽ കുറിച്ചു. മനുഷ്യരാശിക്ക് തന്നെ അപമാനമാണ് മൻസൂർ എന്നും അയാൾക്കൊപ്പം ഒരിക്കലും സ്‌ക്രീൻ സ്‌പേസ് പങ്കിടില്ലെന്നും പരാമർശത്തിന് പിന്നാലെ തൃഷ വ്യക്തമാക്കിയിരുന്നു.

Related posts

സ്‌പിൻ ഓഫ് സീരീസ് ബെർലിൻ 9ന് നെറ്റ്ഫ്ലിക്‌സിൽ റിലീസ് ചെയ്യും.

Demo Infynith
2 years ago

ക്യാപ്റ്റൻ വിജയകാന്ത് വിടവാങ്ങി…

Demo Infynith
2 years ago

ഡൈനാമിക് റോറിംഗ് സ്റ്റാർ ശ്രീമുരളിയെ നായകനാക്കി ബഗീരയുടെ ടീസർ പുറത്തിറക്കി.

Demo Infynith
2 years ago
Exit mobile version