Anveshifilm
Interview, Review, Talk

അമ്പളിരാവ്’ ; പാൽതു ജാനവറിലെ ഗാനം; ചിത്രം ഓണത്തിന് തിയറ്ററുകളിൽ

കൊച്ചി : ബേസിൽ ജോസഫ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം പാൽതു ജാൻവറിലെ ഗാനം പുറത്ത് വിട്ടു. അമ്പളി രാവും എന്ന് ആരംഭിക്കുന്ന ഗാനം അരുൺ അശോകാണ് ആലപിച്ചിരിക്കുന്നത്. സുഹൈയിൽ കോയയുടെ വരികൾക്ക് ജസ്റ്റിൻ വർഗീസാണ് സംഗീതം നൽകിയിരിക്കുന്നത്. ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്ക്കരൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള നിർമാണ കമ്പനിയായ ഭാവന സ്റ്റുഡിയോസാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രം ഓണത്തിന് റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. സെപ്റ്റംബർ രണ്ടിന് പാൽതു ജാൻവർ തിയേറ്ററുകളിലെത്തും. നേരത്തെ ചിത്രത്തിന്റെ പ്രോമോ സോങ്ങ് ഏറെ ശ്രദ്ധ നേടിയിരുന്നു. 

നവാ​ഗതനായ സം​ഗീത് പി രാജൻ ചിത്രം സംവിധാനം ചെയ്യുന്നത്. കോമഡി ഡ്രാമ ചിത്രത്തിൽ ഇന്ദ്രൻസ്, ജോണി ആന്റണി, ദിലീഷ് പോത്തൻ, ഷമ്മി തിലകൻ, ശ്രുതി സുരേഷ്, ജയകുറുപ്പ്, ആതിര ഹരികുമാർ, തങ്കം മോഹൻ, സ്റ്റെഫി സണ്ണി, വിജയകുമാർ, കിരൺ പീതാംബരൻ, സിബി തോമസ്, ജോജി ജോൺ എന്നിവർ കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നു. 

Related posts

റിയാസ് LGBTQ നെ കുറിച്ച് പറഞ്ഞ ഭാഗം ബിഗ് ബോസ് ടിവിയിൽ നിന്നും വെട്ടി; ഷോയുടെ അണിയറ പ്രവർത്തകർക്കെതിരെ യുവാവിന്റെ കുറിപ്പ്

Demo Infynith
3 years ago

സിനിമ എന്ന പൊതു ഇടം …സി എസ്‌ വെങ്കിടേശ്വരൻ എഴുതുന്നു.

Demo Infynith
2 years ago

ഹോട്ട് ലുക്കിൽ ശാൻവി ശ്രീവാസ്തവയുടെ പോസ്

Demo Infynith
3 years ago
Exit mobile version