Anveshifilm
Movie, Review

ബോക്സോഫീസ് കുതിപ്പ് തുടർന്ന് വിക്രം; അഞ്ച് ദിവസം കൊണ്ട് ഇടം പിടിച്ചത് 200 കോടി ക്ലബ്ബിൽ

ബോക്സോഫീസ് തേരോട്ടം തുടർന്ന് കമൽഹാസൻ  ചിത്രം   വിക്രം, അഞ്ച്  ദിവസം  പിന്നിട്ടപ്പോൾ  200 കോടിയാണ് ചിത്രം ആകെ നേടിയത്.വിജയ് സേതുപതി,ഫഹദ് ഫാസിൽ, സൂര്യ, ചെമ്പൻ വിനോദ് ,കാളിദാസ് ജയറാം   എന്നിവരും കമലിനൊപ്പം ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ചിത്രത്തിന്റെ ബോക്സോഫീസ് വിജയത്തിൽ സന്തോഷം പ്രകടിപ്പിച്ച് കമൽ  വിക്രം സിവിധായകൻ  ലോകേഷ് കനകരാജിന് പുതിയ കാർ സമ്മാനമായി നൽകിയിരുന്നു. കമൽ ഹാസന്റെ സിനിമ ജീവിതത്തിലെ ഏറ്റവും വലിയ ഹിറ്റാണ് വിക്രം.200 കോടി കളക്ഷൻ നേടുന്ന ആദ്യ കമൽ ചിത്രം കൂടിയായി മാറി  വിക്രം.

മൂന്ന് ദിവസം കൊണ്ട ചിത്രം  150 കോടി എന്ന റെക്കോർഡ് മറികടന്നിരുന്നു. കോവിഡ് മഹാമാരിയുടെ കാലത്ത് ഏറ്റവും കൂടുതൽ കളക്ഷൻ നേടി കോളിവുഡിൽ നിന്നുള്ള  പാൻഡമിക് ഹിറ്റായി മാറിയിരിക്കുകയാണ് വിക്രം. ഏകദേശം ഒരു പതിറ്റാണ്ടോളമായി തമിഴ് സിനിമ ലോകം കണ്ടിട്ടില്ലാത്ത വലിയ കോളിളക്കമാണ് ചിത്രം കോളിവുഡിൽ സൃഷ്ച്ടിച്ചിരിക്കുന്നത്. 2010 ൽ ശങ്കർ ചിത്രം യന്തിരനു ലഭിച്ച ജനപ്രീതി ഒരു പതിറ്റാണ്ടിന് ശേഷം ലഭിക്കുന്ന സിനിമ വിക്രമാണെന്നാണ്  സിനിമ നിരൂപകരുടേയും അഭിപ്രായം.ഏറെ ഹൈപ്പുകളോടെ അടുത്തകാലത്തായി റിലീസായ ചില  സൂപ്പർസ്റ്റാർ തമിഴ് ചിത്രങ്ങളും പ്രേക്ഷകർക്ക് നിരാശയാണ് സമ്മാനിച്ചത്.

Related posts

മഹാറാണി ചിത്രത്തിന്റെ ടീസർ നടൻ ടൊവിനോ തോമസ് റിലീസ് ചെയ്‌തു.

Demo Infynith
1 year ago

നഷ്ടപ്രണയത്തിന്‍റെ നൊമ്പരവും കൂടിച്ചേരലിന്‍റെ ആനന്ദവുമായി ഒരു പക്കാ നാടൻ പ്രേമം; ഒക്ടോബർ 14 -ന് തീയേറ്ററുകളിൽ

Demo Infynith
2 years ago

രുദ്ര മഹാവീര ഉഗ്രസേന മഹാരാജയായി നടൻ ലാൽ എത്തുന്നു; മഹാവീര്യറിലെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി

Demo Infynith
3 years ago
Exit mobile version