കൊച്ചി : സുദിനം, പടനായകൻ, ബ്രിട്ടീഷ് മാർക്കറ്റ്, ത്രീ മെൻ ആർമി, ബുള്ളറ്റ്, അപരന്മാർ നഗരത്തിൽ തുടങ്ങിയ ചിത്രങ്ങളിലൂടെ ഏറേ ശ്രദ്ധേയനായ  നിസ്സാർ സംവിധാനം ചെയ്യുന്ന  ഇരുപത്തിയേഴാമത്തെ സിനിമ ” ടൂ മെൻ ആർമി “യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. ആവശ്യത്തിലധികം പണം കെട്ടിപ്പൂട്ടി വെച്ച് ഒറ്റയ്ക്ക് ജീവിക്കുന്ന ഒരാൾ.ആ പണത്തിൽ കണ്ണുവച്ചെത്തുന്ന മറ്റൊരാൾ. ഈ രണ്ട് കഥാപാത്രങ്ങളുടെ മാനസിക സംഘർഷങ്ങളാണ് “ടൂ മെൻ ആർമി”യിൽ നിസാർ ദൃശ്യവൽക്കരിക്കുന്നത്. ഇന്ദ്രൻസ്, ഷാഹിൻ സിദ്ദിഖ് എന്നിവരാണ് ഈ രണ്ടു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൈലാഷ്,സുബ്രഹ്മണ്യൻ ബോൾഗാട്ടി,തിരുമല രാമചന്ദ്രൻ,അജു.വി.എസ്,സുജൻ കുമാർ,ജയ്സൺ മാർബേസിൽ,സതീഷ് നടേശൻ,സ്നിഗ്ധ,ഡിനി ഡാനിയേൽ,അനു ജോജി,
രമ മോഹൻദാസ് തുടങ്ങിയവരാണ് മറ്റു നടീനടന്മാർ. .

എസ്.കെ. കമ്മ്യൂണിക്കേഷൻ്റെ ബാനറിൽകാസിം കണ്ടോത്ത് നിർമ്മിക്കുന്ന ” ടൂ മെൻ ആർമി ” യുടെ തിരക്കഥ സംഭാഷണം പ്രസാദ് ഭാസ്കരൻ എഴുതുന്നു. തികച്ചും വ്യത്യസ്തമായ പ്രമേയത്തെ അവതരിപ്പിക്കുന്ന  ചിത്രത്തിന്റെ ഛായാഗ്രഹണം കനകരാജ് നിർവ്വഹിക്കുന്നു. ആന്റണി പോൾ എഴുതിയ വരികൾക്ക് അജയ് ജോസഫ് സംഗീതം പകരുന്നു. പ്രൊഡക്ഷൻ കൺട്രോളർ-ഷാജി പട്ടിക്കര,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ,ഷിയാസ് മണോലിൽ, എഡിറ്റിംഗ്-ടിജോ തങ്കച്ചൻ, കലാസംവിധാനം- വത്സൻ, മേക്കപ്പ്-റഹിം കൊടുങ്ങല്ലൂർ,വസ്ത്രാലങ്കാരം- സുകേഷ് താനൂർ,
സ്റ്റിൽസ്-അനിൽ പേരാമ്പ്ര,അസ്സോസിയേറ്റ് ഡയറക്ടർ-റസൽ നിയാസ്,സംവിധാന സഹായികൾ-കരുൺ ഹരി, പ്രസാദ് കേയത്ത്പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- എൻ.കെ.ദേവരാജ്,പി ആർ ഒ : എ എസ് ദിനേശ്.