Anveshifilm
Movie

പി വി സാമി മെമ്മോറിയൽ ഇൻഡസ്‌ട്രിയൽ ആൻഡ്‌ സോഷ്യോ കൾചറൽ അവാർഡ്‌ നടൻ മോഹൻലാലിന്‌. 

കോഴിക്കോട്‌: പി വി സാമി മെമ്മോറിയൽ ഇൻഡസ്‌ട്രിയൽ ആൻഡ്‌ സോഷ്യോ കൾചറൽ അവാർഡ്‌ നടൻ മോഹൻലാലിന്‌. 16ന്‌ എം ടി വാസുദേവൻ നായർ അവാർഡ്‌ സമ്മാനിക്കും. എം വി ശ്രേയാംസ്‌കുമാർ, ഡോ. സി കെ രാമചന്ദ്രൻ, സത്യൻ അന്തിക്കാട്‌ എന്നിവരടങ്ങിയ സമിതിയാണ്‌ മോഹൻലാലിനെ അവാർഡിന്‌ തെരഞ്ഞെടുത്തത്‌. വൈകിട്ട്‌ അഞ്ചരക്ക്‌ കോഴിക്കോട്‌ ശ്രീനാരായണ ഹാളിലാണ്‌ അവാർഡ്‌ദാനം. ചടങ്ങിൽ മോഹൻാലിന്റെ ഓർമ്മക്കുറിപ്പുകൾ പുസ്‌തകം എം ടി പ്രകാശിപ്പിക്കുമെന്ന്‌ പി വി സാമി ട്രസ്‌റ്റ്‌ ചെയർമാൻ പി വി ചന്ദ്രൻ അറിയിച്ചു. പി വി നിധീഷ്‌, ദേവയാനി നിധീഷ്‌, അഡ്വ. എം രാജൻ, പുത്തൂർമഠം ചന്ദ്രൻ, കെ പി രാജീവ്‌ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Related posts

രണ്ട് സിനിമകളുടെ വിനോദ നികുതി ഒഴിവാക്കി: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ 

Demo Infynith
3 years ago

“ഡാൻസ് പാർട്ടി” യുടെ ഓഡിയോ സിഡി, മെഗാ സ്റ്റാർ ​മമ്മൂട്ടി പ്രകാശനം  ചെയ്തു

Demo Infynith
2 years ago

ആർആർആർ ഇനി ഒടിടി പ്ലാറ്റ്‌ഫോമിൽ; ചിത്രം സീ 5 ലും നെറ്റ്ഫ്ലിക്സിലും എത്തും

Demo Infynith
3 years ago
Exit mobile version