Anveshifilm
Movie

പുത്തൻ സ്റ്റൈലിൽ സുരേഷ് ഗോപി; മേ ഹൂം മൂസയുടെ പുതിയ പോസ്റ്ററെത്തി

കൊച്ചി  :  സുരേഷ് ഗോപി കേന്ദ്ര കഥാപാത്രമാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം മേ ഹൂം മൂസയുടെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു. സുരേഷ് ഗോപിയുടെ ജന്മദിനത്തിനോട് അനുബന്ധിച്ചാണ് ചിത്രത്തിൻറെ പുതിയ പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്. കൂടാതെ ചിത്രത്തിൻറെ ഷൂട്ടിങ് പുരോഗമിക്കുകയാണെന്നും അറിയിച്ചിട്ടുണ്ട്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് മേ ഹൂം മൂസ.ചിത്രത്തിൽ ടൈറ്റിൽ റോളിലാണ് സുരേഷ് ഗോപി എത്തുന്നത്. ഇതൊരു പാൻ ഇന്ത്യ ചിത്രമായിരിക്കുമെന്നാണ് ജിബു ജേക്കബ് ടൈറ്റില്‍ ലോഞ്ച് വേദിയില്‍ പറഞ്ഞിരുന്നു. സുരേഷ് ഗോപിയുടെ 253-ാം ചിത്രമാണ് മേ ഹൂം മൂസ. കോണ്‍ഫിഡന്റ് ഗ്രൂപ്പ്, തോമസ് തിരുവല്ല ഫിലിംസ്  എന്നീ ബാനറുകളിലാണ് ചിത്രം എത്തുന്നത്. ഡോ. റോയ് സി ജെ, തോമസ് തിരുവല്ല എന്നിവർ സംയുക്തമായി ആണ് ചിത്രം നിർമ്മിക്കുന്നത്.

Related posts

ആരവത്തിലൂടെ വന്ന് അരങ്ങുണർത്തി, വരുമയിൻ നിറം ശിവപ്പുവിലൂടെ അത്ഭുതപ്പെടുത്തി

Demo Infynith
3 years ago

“ഐ ആം കാതലൻ ”   ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.

Demo Infynith
2 years ago

കെ.ടി.കുഞ്ഞുമോൻ നിർമ്മിക്കുന്ന ബ്രഹ്മാണ്ഡ സിനിമ ജെൻ്റിൽമാൻ-2 ൻ്റെ ടൈറ്റിൽ മോഷൻ പോസ്റ്റർ സംഗീത സംവിധായൻ ‘ ഓസ്കർ ജേതാവ് ‘ എം എം . കീരവാണി തൻ്റെ സോഷ്യൽ മീഡിയായിലൂടെ റിലീസ് ചെയ്തു .

Demo Infynith
2 years ago
Exit mobile version