Anveshifilm
Movie

പ്രശസ്‌തവും പുരാതനവുമായ മാടശ്ശേരി മനയും അതിനെ ചുറ്റിപ്പറ്റിയുള്ള വർഷങ്ങളായുള്ള കുടിപ്പകയുടെയും കഥ:

കൊച്ചി : നവാഗതനായ ദർശൻ സംവിധാനം ചെയ്യുന്ന കെടാവിളക്ക് ചിത്രീകരണം തുടങ്ങി. യദു ഫിലിം ഫാക്‌ടറിയുടെ ബാനറിൽ സുധീർ സി ബി കഥ എഴുതി നിർമ്മിച്ച ചിത്രത്തിൽ ബിബിൻ പോലുക്കര, ഉണ്ണികൃഷ്‌ണൻ തെക്കേപ്പാട് എന്നിവരാണ് തിരക്കഥ നിർവഹിച്ചിരിക്കുന്നത്. ക്യാമറ തമ്പി സ്വാതികുമാർ. സംഭാഷണം രചിച്ചിരിക്കുന്നത് ജീവ, ബിപിൻ പോലുക്കര എന്നിവരാണ്.

പുതുമുഖ നടന്മാരായ പാർത്ഥിപ് കൃഷ്‌ണൻ സനീഷ് മേലെ പാട്ട് എന്നിവർ മുഖ്യ കഥാപാത്രങ്ങളാകുന്നു. നായികമാരാകുന്നത് പുതുമുഖങ്ങളായ ഭദ്രയും ആതിരയുമാണ്. ദേവൻ കൈലാഷ്, ശിവജി ഗുരുവായൂർ, ലിഷോയ്, സുനിൽ സുഗത, സുധീർ (ഡ്രാക്കുള) നന്ദകിഷോർ, മനുമോഹിത്, മഞ്ജു സതീഷ്, ആശ, നിരാമയ്, ഗംഗാലക്ഷ്‌മി എന്നിവരെ കൂടാതെ സംവിധായകൻ വിജി തമ്പി, സംഗീത സംവിധായകൻ മോഹൻ സിത്താര എന്നിവരും  അഭിനയിക്കുന്നു.

Related posts

അമ്പരപ്പിക്കുന്ന മേക്കോവറിൽ കുഞ്ചാക്കോ ബോബനും ഗായത്രിയും; ‘ന്നാ താൻ കേസ് കൊട്’ ഒഫീഷ്യൽ ലോഞ്ച് പോസ്റ്റർ

Demo Infynith
3 years ago

സേതുരാമയ്യർ നെറ്റ്ഫ്ലിക്സിലെത്തുന്നു; സിബിഐ 5 ഒടിടി റിലീസ് പ്രഖ്യാപിച്ചു

Demo Infynith
3 years ago

രമേഷ് പിഷാരടിയുടെ നോ വേ ഔട്ട് ഒടിടിയിലേക്കെത്തുന്നു; ഡിജിറ്റൽ അവകാശം രണ്ട് പ്ലാറ്റ്ഫോമുകൾക്ക്

Demo Infynith
3 years ago
Exit mobile version