Anveshifilm
Movie

പ്രേമലു തരംഗം ബോളിവുഡിലേക്കും.

ഭാവനാ സ്റ്റുഡിയോസിന്റെ ഗിരീഷ്‌ എഡിയുടെ ‘പ്രേമലു’വിന്റെ യു.കെ, യൂറോപ്പ് വിതരണാവകാശം സ്വന്തമാക്കിക്കൊണ്ട് ബോളിവുഡ്ഡിലെ ഏറ്റവും വലിയ നിര്‍മ്മാണ-വിതരണ കമ്പനികളില്‍ ഒന്നായ യഷ് രാജ് ഫിലിംസ്. മലയാളത്തിൽ നിന്നുള്ള ആദ്യ ലക്ഷണമൊത്ത റൊമാന്റിക് കോമഡി ആണ് പ്രേമലു . ഇതാദ്യമായാണ് ബോളിവുഡിൽ നിന്നല്ലാതെയുള്ള ഒരു റൊമാന്റിക് കോമഡി ചിത്രത്തിനു ഇത്രയേറെ വരവേൽപ് ലഭിക്കുന്നത്.

ഫെബ്രുവരി 9-ന് റിലീസായ പ്രേമലുവിന് ആദ്യദിനം മുതല്‍ക്കുതന്നെ ഗംഭീര അഭിപ്രായങ്ങള്‍ ലഭിച്ചതിനെത്തുടര്‍ന്ന് രണ്ടാം ദിവസം മുതല്‍ കൂടുതല്‍ തീയറ്ററുകളില്‍ പ്രദര്‍ശനം തുടങ്ങിയിരുന്നു. ഒമ്പതു ദിവസംകൊണ്ട് 27 കോടിയില്‍പ്പരം രൂപയാണ് ചിത്രം ഇതുവരെ കളക്റ്റ് ചെയ്‌തത്.നസ്ലന്‍, മമിത എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പ്രേമലു ഒരു മുഴുനീള റൊമാന്റിക്‌ കോമഡി എന്റര്‍ടൈനര്‍ ആണെന്നാണ് പ്രേക്ഷകപ്രതികരണങ്ങളും റിവ്യൂകളും ഒരുപോലെ പറയുന്നത്.

ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേര്‍ന്നാണ് ‘പ്രേമലു’ നിര്‍മ്മിച്ചിരിക്കുന്നത്. മികച്ച ബോക്സോഫീസ് കളക്ഷനോടെയാണ് ചിത്രം മുന്നേറുന്നത്. ഹൈദരാബാദിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിൽ ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ഗിരീഷ്‌ എഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പിആര്‍ഒ: ആതിര ദില്‍ജിത്ത്. ചിത്രത്തിന്റെ എഡിറ്റിങ്: ആകാശ് ജോസഫ് വർഗീസ്, കലാ സംവിധാനം: വിനോദ് രവീന്ദ്രൻ, കോസ്റ്റ്യൂം ഡിസൈൻസ്: ധന്യ ബാലകൃഷ്‌ണൻ, ക്യാമറ: അജ്‌മൽ സാബു, മേക്കപ്പ്: റോണക്‌സ് സേവ്യർ, ആക്ഷൻ: ജോളി ബാസ്റ്റിൻ, കൊറിയോഗ്രഫി: ശ്രീജിത്ത് ഡാൻസിറ്റി, പ്രൊഡക്ഷൻ കൺട്രോളർ: സേവ്യർ റിച്ചാർഡ്, വി എഫ് എക്‌സ്: എഗ് വൈറ്റ് വിഎഫ്എക്‌സ്, ഡി ഐ: കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസേഴ്‌സ്: ബെന്നി കട്ടപ്പന, ജോസ് വിജയ്,

Related posts

പുതിയ ചിത്രം ഇമ്പത്തിന്റെ ടീസര്‍ പുറത്തിറക്കി.

Demo Infynith
2 years ago

വിക്രം ബ്ലോക്ക്ബസ്റ്റർ; ലോകേഷ് കനകരാജന് ലെക്സെസ് കാർ; അസോസിയേറ്റ്, അസിസ്റ്റന്റ് സംവിധായകർക്ക് അപ്പാച്ചെ ബൈക്കും സമ്മാനിച്ച് കമൽ ഹാസൻ

Demo Infynith
3 years ago

ജയിലർ നേടിയ കോടികൾ; കേരളത്തിലും തമിഴ്നാട്ടിലും തൂക്കി ആദ്യ ദിന കളക്ഷൻ

Demo Infynith
2 years ago
Exit mobile version