Anveshifilm
Movie

പ്രൊമോഷൻ പരിപാടികൾക്ക് തുടക്കമിട്ട് കിംഗ് ഓഫ് കൊത്ത ടീം. 

കൊച്ചി : പ്രേക്ഷകരിലേക്കെത്താൻ  ദിവസങ്ങൾ ബാക്കി നിൽക്കെ പ്രൊമോഷൻ പരിപാടികൾക്ക് തുടക്കമിട്ട് കിംഗ് ഓഫ് കൊത്ത ടീം.  ഹൈദരാബാദ് ജെ ആർ സി കൺവെൻഷൻ സെന്ററിൽ നടന്ന പ്രി റിലീസ് ഇവെന്റിൽ തെലുങ്കിലെ നായകരായ റാണാ ദഗുപതി, നാനി എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു. ദുൽഖർ സൽമാൻ, ഷബീർ കല്ലറക്കൽ ,ഐശ്വര്യാ ലക്ഷ്മി, അനിഖ സുരേന്ദ്രൻ എന്നിവരും സന്നിഹിതരായിരുന്നു.

തന്റെ കരിയറിലെ ഏറ്റവും വലിയ പ്രോജക്ടാണ് കിംഗ് ഓഫ് കൊത്തയെന്നും  ഈ ചിത്രത്തിൽ ഞാൻ ആത്മാർത്ഥമായി വിശ്വസിക്കുന്നുവെന്നും അതിന്റെ വിജയം ഉണ്ടാകുമെന്നു കരുതുന്നുവെന്നും ദുൽഖർ പറഞ്ഞു. അഭിലാഷ് ജോഷിയുടെയും ജേക്സ്‌ ബിജോയുടെയും പ്രവർത്തനങ്ങളിൽ താൻ ആവേശഭരിതനാണെന്നും അദ്ദേഹം കൂട്ടി ചേർത്തു.വൈഡ് റിലീസായി ഇറങ്ങുന്ന ചിത്രം ഓഗസ്റ്റ് 24ന് തിയേറ്ററുകളിലേക്കെത്തും.നെറ്റ്ഫ്ലിക്സിൽ പോലീസ് ഇൻസ്പെക്ടർ ആയി ദുൽഖർ അഭിനയിക്കുന്ന ഗൺസ് ആൻഡ് ഗുലാബ്‌സ് ആഗസ്റ്റ് 18 ന് പ്രേക്ഷകരിലേക്കെത്തും.

Related posts

ഹോളിവുഡ് നടന്‍ ക്രിസ്റ്റ്യന്‍ ഒലിവറും  രണ്ട് പെണ്‍മക്കളും വിമാനാപകടത്തില്‍ മരിച്ചു.

Demo Infynith
1 year ago

പുരുഷ പ്രേതം എന്ന ചിത്രത്തിലെ പ്രകടനത്തിന് ദർശന രാജേന്ദ്രൻ മികച്ച പ്രതി നായികയ്‌ക്കുള്ള പുരസ്‌കാരത്തിന് അർഹയായി

Demo Infynith
2 years ago

സബാഷ് മിതുവിന്റെ ട്രെയ്‌ലറെത്തി

Demo Infynith
3 years ago
Exit mobile version