Anveshifilm
Models, Movie

ലക്കി സിങ്ങായി ലാലേട്ടന്റെ തകർപ്പൻ പ്രകടനം; അവസാനം നിഗൂഢതയും; ‘മോൺസ്റ്റർ’ ആദ്യ പകുതി അവസാനിക്കുന്നത് പല ഉത്തരങ്ങൾ ബാക്കിവെച്ചുകൊണ്ട്

Monster Review: പുലിമുരുകന് ശേഷം വൈശാഖ് – ഉദയകൃഷ്ണ – മോഹൻലാൽ കൂട്ടുകെട്ടിൽ റിലീസായ മലയാളികൾ ഒരുപാട് കാത്തിരുന്ന മോൻസ്റ്റർ എന്ന സിനിമയുടെ ആദ്യ പകുതി അവസാനിക്കുമ്പോൾ രണ്ടാം പകുതിക്കായി ആകാംഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ. ഒരുപാട് ചോദ്യങ്ങൾക്ക് മറുപടി ബാക്കിയാക്കി എഡ്ജ് ഓഫ് ദി സീറ്റ് അനുഭവം നൽകിക്കൊണ്ടാണ് മോൻസ്റ്റർ ആദ്യ പകുതി അവസാനിപ്പിക്കുന്നത്. ആരാണ് മോഹൻലാൽ? ആരാണ് ലക്കി സിങ്ങ്? എന്തിന് അയാൾ വന്നു? എന്തിന് അയാൾ ചെയ്തു? തുടങ്ങി 100 ചോദ്യങ്ങൾ ബാക്കിയാക്കി അവസാനിപ്പിക്കുന്ന ആദ്യ പകുതി പ്രേക്ഷകർക്ക് ത്രില്ലിങ്ങാണ്.

ആദ്യ പകുതി അവസാനിക്കുന്നതിന് 10 മിനുറ്റ് മുൻപാണ് ത്രില്ലിങ്ങ് സ്വഭാവത്തിലേക്ക് സിനിമ മാറുന്നത്. അതിന് മുമ്പ് വരെ തമാശ നിറഞ്ഞ പഴയ മോഹൻലാൽ സിനിമകളിൽ കാണുന്ന മോഹൻലാലിനെ കാണാൻ സാധിക്കും. മോഹൻലാൽ ഫാൻസിന് ഒരുപാട് സന്തോഷം നൽകുന്ന കാര്യമായിരുന്നു. ലക്കി സിങ്ങായി മോഹൻലാൽ തകർത്തടിയപ്പോൾ ഹണി റോസ്, സുദേവ് നായർ, ജോണി ആന്റണി തുടങ്ങിയവർ ഗംഭീരമായി കൂടെ നിന്നു. ഒരു പിടിയും തരാത്ത ആദ്യ പകുതി ഉദായകൃഷ്ണയുടെ ജീവിതത്തിലെ നാഴികക്കല്ലായി മാറുമെന്ന് സംവിധായകൻ വൈശാഖ് തന്നെ പറഞ്ഞിരുന്നു. ആദ്യ പകുതി അവസാനിക്കുമ്പോൾ പ്രേക്ഷകരും അതിനോട് യോജിക്കുന്നു.

Related posts

ആനന്ദ് ദൈവിന്‍റെ ഹിന്ദി ചിത്രം ‘ഡൈ ഇൻ ലവ്’; ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു

Demo Infynith
3 years ago

ഒരു ഡാർക്ക് വൈലൻസ് ത്രില്ലർ :”അന്ധകാരാ” ഫെബ്രുവരിയിൽ എത്തുന്നു.

Demo Infynith
1 year ago

ഉയിർപ്പ്’; ടൈറ്റിൽ ലുക്ക് പോസ്റ്റർ റിലീസ് ചെയ്‌തു.

Demo Infynith
2 years ago
Exit mobile version