Anveshifilm
Review

വാശിയോടെ ടോവിനോയും കീർത്തി സുരേഷും, വാശിയുടെ പുതിയ ട്രെയ്‌ലർ പുറത്ത് വിട്ടു

കൊച്ചി :   ടൊവീനോ തോമസ്, കീർത്തി സുരേഷ് എന്നിവർ വക്കീൽ കഥാപാത്രങ്ങളായി എത്തുന്ന ചിത്രം വാശിയുടെ ട്രെയ്‌ലർ പുറത്ത് വിട്ടു. ട്രെയ്‌ലറിൽ നിന്ന് ഇരുവരും ഒരേ കേസിലെ എതിർ കക്ഷികളാണെന്നാണ് മനസിലാകുന്നത്. ഇരുവരുടെയും കേസ് ജയിക്കാനുള്ള വാശിയും തുടർന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിൻറെ പ്രമേയം. ചിത്രം 2022  ജൂൺ 17 നാണ് തീയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്.മലയാളികൾക്ക് സുപരിചിതനായ നടൻ  വിഷ്ണു ജി രാഘവ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് വാശി. അഡ്വക്കേറ്റുമരായ എബിൻ, മാധവി എന്നിവരുടെ കഥ പറയുന്ന ഒരു കുടുംബ ചിത്രമാണ് വാശി എന്ന് ടൊവീനോ തോമസ് നേരത്തെ അറിയിച്ചിരുന്നു. രേവതി കലാമന്ദിറിന്റെ ബാനറിൽ ജി.സിരേഷ് കുമാറാണ് ചിത്രം നിർമിക്കുന്നത്. സഹനിർമ്മാതാക്കളായി മേനക സുരേഷും, രേവതി സുരേഷും ഒപ്പമുണ്ട്.ചിത്രത്തിൻറെ സംവിധായകൻ വിഷ്ണു ജി രാഘവ് തന്നെയാണ് ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംവിധായകൻ മഹേഷ് നാരയണനാണ് എഡിറ്റിങ് കൈകാര്യം ചെയ്യുന്നത്.  ചിത്രത്തിൻറെ  ട്രെയ്‌ലർ മെയ് 28 ന് പുറത്ത് വിട്ടിരുന്നു. വൻ ജനപ്രീതി നേടാൻ ചിത്രത്തിൻറെ ട്രെയ്‌ലറിന് സാധിച്ചിരുന്നു. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് വാശി. ഇതൊരു ഫാമിലി ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ്. 

Related posts

കേരളത്തിലെ റോഡുകളില്‍ കുണ്ടും കുഴിയും ഉണ്ടെങ്കിലും ഇല്ലെങ്കിലും ‘സ്റ്റേറ്റ് ബസ്’ 23 ന് ഉറപ്പായും എത്തും

Demo Infynith
3 years ago

അവസാന വാക്ക്- ത്രില്ലർ.. അക്ഷരം ‘ത’..നെഞ്ചിടിപ്പുയർത്തുന്ന ‘അന്താക്ഷരി’

Demo Infynith
3 years ago

ചാക്കോച്ചൻ ടൈറ്റിൽ കഥാപാത്രമായി എത്തുന്ന ‘പദ്മിനി’; ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ എത്തി

Demo Infynith
2 years ago
Exit mobile version