Anveshifilm
Movie

13 ദിവസം, 550 കോടി..!!  കുതിപ്പ് തുടർന്ന് ജയിലർ

റിലീസ് ചെയ്ത ദിവസം മുതൽ ബോക്സ് ഓഫീസിൽ തരം​ഗമായിക്കൊണ്ടിരിക്കുന്ന ചിത്രമാണ് രജനികാന്ത് നായകനായ ജയിലർ. 13 ദിവസം പിന്നിടുമ്പോഴും ഈ തരം​ഗത്തിന് കുറവ് ഒന്നും വന്നിട്ടില്ല എന്നതാണ് ചിത്രം നേടുന്ന കളക്ഷനുകളിൽ നിന്ന് മനസിലാക്കാൻ സാധിക്കുന്നത്. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് ആ​ഗോള ബോക്സ് ഓഫീസിൽ 500 കോടിയും കടന്ന മുന്നേറ്റം തുടരുകയാണ് നെൽസൺ ഒരുക്കിയ ജയിലർ. തമിഴ്നാട്ടിൽ മാത്രമല്ല, കേരളത്തിലും ഇന്ത്യയിലൊട്ടാകെയും വിദേശത്തും ജയിലർ തരം​ഗം ആഞ്ഞടിക്കുന്ന കാഴ്ചയാണ് കാണുന്നത്. റെക്കോർഡുകളെല്ലാം ഭേദിച്ച് മുന്നേറുന്ന ചിത്രം ഇന്ത്യയിൽ 300 കോടി ക്ലബിൽ കയറിയ രണ്ടാമത്തെ രജനികാന്ത് ചിത്രമാണ്. 291.80 കോടിയാണ് ചിത്രം ആഭ്യന്തര വിപണിയിൽ സ്വന്തമാക്കിയിരിക്കുന്നത്. 13 ദിവസം കൊണ്ട് 550 കോടി കളക്ഷൻ ആ​ഗോളതലത്തിൽ നേടി.

Related posts

ഏഴ് ദിവസം കൊണ്ട് 800 കോടി: ബോക്‌സ് ഓഫീസില്‍ റെക്കോര്‍ഡ് കളക്ഷനുമായി ‘റോക്കി ഭായ്’

Demo Infynith
3 years ago

ബറോസ് ഡിസംബറിൽ എത്തും..

Demo Infynith
1 year ago

ഒരു പക്കാ നാടൻ പ്രേമം 24- ന്

Demo Infynith
3 years ago
Exit mobile version