Anveshifilm
Movie

ധ്യാൻ ശ്രീനിവാസൻ്റെ ഫാമിലി ത്രില്ലര്‍ ‘വീകം’; ഡിസംബർ 9ന് തീയേറ്ററുകളിലേക്ക്

കുമ്പാരീസ്, സത്യം മാത്രമേ ബോധിപ്പിക്കൂ എന്നീ ചിത്രങ്ങൾക്ക് ശേഷം ധ്യാൻ ശ്രീനിവാസനെ നായകനാക്കി സാഗർ ഹരി രചനയും സംവിധാനവും നിർവഹിക്കുന്ന ത്രില്ലർ ചിത്രം ‘വീകം’ ഡിസംബർ 9 ന്  തീയേറ്ററുകളിലേക്ക് ഒരുങ്ങി. അബാം മൂവീസിന്റെ ബാനറില്‍ എബ്രഹാം മാത്യു അവതരിപ്പിച്ച് ഷീലു എബ്രഹാമാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ധ്യാന്‍ ശ്രീനിവാസന്‍, ഷീലു എബ്രഹാം, അജു വര്‍ഗീസ്, ദിനേശ് പ്രഭാകര്‍, ജഗദീഷ്, ഡെയിന്‍ ഡേവിസ്, ഡയാന ഹമീദ്, മുത്തുമണി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ധനേഷ് രവീന്ദ്രനാഥ്‌  ആണ് ചിത്രത്തിനു വേണ്ടി ക്യാമറ കൈകാര്യം ചെയുന്നത്. എഡിറ്റിംഗ്- ഹരീഷ് മോഹൻ, സംഗീതം- വില്യംസ് ഫ്രാൻസിസ്, കലാസാംവിധാനം- പ്രദീപ്‌ എം.വി, പ്രൊജക്റ്റ്‌ ഡിസൈൻ- ജിത്ത് പിരപ്പൻകോഡ്, വസ്ത്രലങ്കാരം- അരുൺ മനോഹർ, മേക്കപ്പ്- അമൽ ചന്ദ്രൻ, ഫിനാൻസ് കൺട്രോളർ- അമീർ കൊച്ചിൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- സനു സജീവൻ, ക്രീയേറ്റീവ് കോർഡിനേറ്റർ- മാർട്ടിൻ ജോർജ് അറ്റവേലിൽ, അസോസിയേറ്റ് ഡയറക്ടർസ്- സംഗീത് ജോയ്, സക്കീർ ഹുസൈൻ, മുകേഷ് മുരളി, ഡിസൈൻ- പ്രമേഷ് പ്രഭാകർ, പി.ആർ.ഒ- പി.ശിവപ്രസാദ്, സ്റ്റിൽസ്- സന്തോഷ് പട്ടാമ്പി എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Related posts

‘സിബിഐ 5 ദ് ബ്രെയിൻ’ പ്രൊമോ ട്രെയ്‌ലർ ബുർജ് ഖലീഫയിൽ

Demo Infynith
3 years ago

വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ഒരുക്കുന്ന ഫാമിലി ആക്ഷൻ ചിത്രം ആർ ഡി എക്‌സിലെ രണ്ടാമത്തെ ​ഗാനം നാളെ റിലീസ് ചെയ്യും

Demo Infynith
2 years ago

ഐഎഫ്എഫ്‌കെ; 11 സംവിധായകരുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍

Demo Infynith
2 years ago
Exit mobile version