Anveshifilm
Movie, Style

‘സിബിഐ 5 ദ് ബ്രെയിൻ’ പ്രൊമോ ട്രെയ്‌ലർ ബുർജ് ഖലീഫയിൽ

അതിന് മുന്നോടിയായി ആരാധകരെ സന്തോഷിപ്പിക്കുന്ന മറ്റൊരു വാർത്ത കൂടി പുറത്തുവന്നിരിക്കുകയാണ്. ബുർജ് ഖലീഫയിൽ ചിത്രത്തിന്റെ പ്രൊമോ പ്രദർശിപ്പിക്കുമെന്ന് അറിയിച്ചിരിക്കുകയാണ് മെ​ഗാസ്റ്റാർ മമ്മൂട്ടി. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ഹൈലൈറ്റ്:

സിബിഐ 5 ദ് ബ്രെയിനു വേണ്ടിയുള്ള കാത്തിരിപ്പിലാണിപ്പോൾ സിനിമ ആസ്വാദകർ. സിനിമയുമായി ബന്ധപ്പെട്ട് വരുന്ന പുതിയ അപ്ഡേഷനുകൾക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. മെയ് ഒന്നിന് ചിത്രം പ്രദർശനത്തിനെത്തുകയാണ്. അതിന് മുന്നോടിയായി ആരാധകരെ സന്തോഷിപ്പിക്കുന്ന മറ്റൊരു വാർത്ത കൂടി പുറത്തുവന്നിരിക്കുകയാണ്. ബുർജ് ഖലീഫയിൽ ചിത്രത്തിന്റെ പ്രൊമോ പ്രദർശിപ്പിക്കുമെന്ന് അറിയിച്ചിരിക്കുകയാണ് മെഗാസ്റ്റാർ മമ്മൂട്ടി. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ഏപ്രിൽ 29നാണ് ചിത്രത്തിന്റെ പ്രൊമോ ട്രെയ്ലർ ബുർജ് ഖലീഫയിൽ പ്രദർശിപ്പിക്കുക. രാത്രി 8.30നും 9 നുമാണ് പ്രദർശനം. ഇതിന് മുൻപ് ദുൽഖർ സൽമാൻ ചിത്രത്തിന് മുന്നോടിയായും ബുർജ് ഖലീഫയിൽ ട്രെയ്ലർ പ്രദർശിപ്പിച്ചിരുന്നു.
നടൻ ജഗതി ശ്രീകുമാർ‍ മലയാള സിനിമയിലേക്ക് തിരികെയെത്തുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. ആശ ശരത്താണ് ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായെത്തുന്നത്. മുകേഷ്, രൺജി പണിക്കർ, സൗബിൻ ഷാഹിർ, സായ്കുമാർ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുക.

കെ.മധു-എസ്.എൻ സ്വാമി കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഒന്നാം ഭാഗം ഒരു സിബിഐ ഡയറികുറിപ്പ് പുറത്തിറങ്ങിയത് 1988 ലായിരുന്നു. പിന്നീട് ജാഗ്രത, സേതുരാമയ്യർ സിബിഐ, നേരറിയാൻ സിബിഐ എന്നീ ചിത്രങ്ങളും പുറത്തെത്തി. ജേക്സ് ബിജോയ് ആണ് ചിത്രത്തിന്റെ ഐക്കോണിക് തീം മ്യൂസിക് ഒരുക്കിയിരിക്കുന്നത്.

Related posts

നടികർ തിലക’ത്തിന്റെ ഓഡിയോ റൈറ്റ് സ്വന്തമാക്കി തിങ്ക് മ്യൂസിക്.

Demo Infynith
2 years ago

ഷമീർ ഭരതന്നൂരിന്റെ ‘അനക്ക്​ എന്തിന്റെ കേടാ’ വരുന്നു: പോസ്റ്റ്​ ​പ്രൊഡക്ഷൻ ​അന്തിമഘട്ടത്തിൽ.

Demo Infynith
2 years ago

ആക്ഷൻ ഹീറോയായി ഉണ്ണിമുകന്ദൻ എത്തുന്നു.

Demo Infynith
1 year ago
Exit mobile version